ജൈവ കീടനാശിനി നിര്‍മിക്കാം
വേപ്പെണ്ണ 20 മില്ലി
വെളുത്തുള്ളി 20 ഗ്രാം
ബാര്‍ സോപ്പ് 6 ഗ്രാം (ഡിറ്റര്‍ജെന്റ് അല്ല, സണ്‍ലൈറ്റ് പോലത്തെ സോപ്പ്)
വെള്ളം 1 ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha