ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാം...
ഇഞ്ചിക്കൊപ്പം കിഴങ്ങുവിളകളും..... മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവിളകള്‍ കൃഷിചെയ്യാനുള്ള ഉചിതമായ സമയമാണ് ഏപ്രില്‍. ഇഞ്ചിക്കൊപ്പം ചേന, ചേമ്പ്, കാച്ചില്‍, മഞ്ഞള്‍ തുടങ്ങിയ വിളകളും ഈ സമയത്തുതന്നെ കൃഷിചെയ്യാവുന്നതാണ്. ഒരേ സ്ഥലത്തുതന്നെ തുടര്‍ച്ചയായി ചെയ്യാതിരിക്കുക എന്നതാണ് ഇഞ്ചികൃഷിയില്‍ പ്രധാനം.
മണ്ണിലൂടെ രോഗം പരത്തുന്ന ബാക്ടീരിയകളും കുമിളുകളും പടരുന്നതിനാലാണിത്. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇഞ്ചി സമൃദ്ധമായി വളരുക.
കൃഷിക്ക് മുമ്പായി ഉഴുതോ കിളച്ചോ മണ്ണ് ഒരുക്കേണ്ടതാണ്. മണ്ണിളക്കി ഒരടി അകലത്തില്‍ തടങ്ങള്‍ കോരിയശേഷം കാലിവളമോ കമ്പോസ്റ്റോ കോഴിക്കാഷ്ടമോ ചേര്‍ത്തുനല്‍കണം. ശേഷം കീടരോഗങ്ങള്‍ ഇല്ലാത്ത ചെടികളില്‍നിന്ന് ശേഖരിച്ച വിത്ത് നടണം.
ഇഞ്ചി നട്ടതിനുശേഷം തടത്തിന് മുകളില്‍ പച്ചിലയോ കരിയിലയോ ഓലയോ ഇട്ട് പുതയിടുന്നത് തടത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനാവും. സ്ഥലമില്ലാത്തവരാണെങ്കില്‍ ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം ഇഞ്ചി നടാവുന്നതാണ്. ഒരു മാസം കഴിയുമ്പോഴേക്കും തണ്ടും ഇലകളുമെല്ലാം വരും.
ഈ കാലയളവിനുള്ളില്‍തന്നെ നന്നായി നനക്കുകയും വേണം. ആദ്യത്തെ നാലുമാസത്തിനുള്ളില്‍ ഇഞ്ചിയുടെ വളര്‍ച്ചക്ക് ആവശ്യമായ എല്ലാ വളങ്ങളും കൊടുക്കണം. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് ഇഞ്ചികൃഷിക്ക് ഏറ്റവും നല്ലത്.
ഏഴ്-എട്ടുമാസം പ്രായമാകുന്നതോടെ ഇഞ്ചിയുടെ ഇലയും തണ്ടുമെല്ലാം ഉണങ്ങിവീഴും. ഇഞ്ചി പാകമായിത്തുടങ്ങി എന്നറിയിക്കുന്ന സമയമാണിത്. ഇലകളും തണ്ടുമെല്ലാം പൂര്‍ണമായി ഉണങ്ങിയതിനുശേഷം വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha