കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രമാണെന്ന് കെഎസ്ഇബി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി നിങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പില്‍ നിന്നോ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യവുമില്ല.
കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും മാനദണ്ഡമാകില്ല. ഇത്തരത്തില്‍, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ സര്‍ക്കാരിന്റെ സബ്‌സിഡി 85 പൈസ/യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷന്‍ എടുക്കുന്നവര്‍ വെള്ള പേപ്പറില്‍ എഴുതി നല്‍കണമെന്നും കെഎസ്ഇബി .
സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക കണക്ഷനും, കന്നുകാലി ഫാമുകള്‍, പൗള്‍ട്രി ഫാമുകള്‍ തുടങ്ങിയവയ്ക്കുള്ള കാര്‍ഷിക കണക്ഷനും ഈ ഇളവ് ലഭ്യമാകും. മുയല്‍, പന്നി ഫാമുകള്‍, ഹാച്ചറികള്‍, പട്ടുനൂല്‍ പുഴു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പുഷ്പ, ടിഷ്യൂ കള്‍ച്ചര്‍, സസ്യ, കൂണ്‍ നഴ്‌സറികള്‍, മത്സ്യ ഫാമുകള്‍, ചീനവല, ക്ഷീര സഹകരണ സംഘങ്ങള്‍, റബ്ബര്‍ ഷീറ്റ് മെഷീന്‍ ഹൗസ് തുടങ്ങിയ കാര്‍ഷിക സംരംഭങ്ങള്‍ക്ക് താരിഫില്‍ കണക്ഷന്‍ ലഭ്യമാണെന്നും കെഎസ്ഇബി .
https://www.facebook.com/Malayalivartha