സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും
സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും. ചില്ലറവിപണിയില്‍ കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയില്‍ പുതിയ മഞ്ഞള്‍വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്.
വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിലാണ് ചില വ്യാപാരികളും കര്‍ഷകരും. കൂടാതെ മഞ്ഞള്‍ പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞള്‍ വിളവെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞള്‍ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിളവ് മോശമായാല്‍ മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്റെ അളവ് കുറയാനും സാധ്യതയേറെയാണ്.
വിദേശ വിപണികളില്‍ കുര്‍കുമിന്‍ കൂടിയ മഞ്ഞളിനാണ് ആവശ്യക്കാരേറെയുള്ളത്. പാചകത്തിന് പുറമേ, മരുന്നിനും സൗന്ദര്യവര്‍ധക വസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞള്‍ ഉപയോഗിക്കുന്നത്.
രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞള്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഉത്പാദനത്തില്‍ കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,300 ടണ്ണാണ് കേരളത്തിന്റെ സംഭാവന.
അതേസമയം, ഇന്ത്യയാണ് മഞ്ഞള്‍ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യം. അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന വിപണി. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ മഞ്ഞളിന്റെ ആരാധകരാണ് ഏറെയുള്ളത്.
"
https://www.facebook.com/Malayalivartha