കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്
കര്‍ഷരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍.... കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയിലും ഇടിവ്. രണ്ടാഴ്ചയ്ക്കിടെ കാപ്പിവിലയും ഇടിഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 രൂപയുമായി. ഇതോടെ കാപ്പിവിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാപ്പിച്ചെടികള്‍ക്ക് മികച്ച പരിചരണം നല്‍കിയ കര്‍ഷകര്‍ നിരാശരായിരിക്കുകയാണ്.
നാലുവര്‍ഷം മുമ്പുവരെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ 70 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230-240 രൂപയായും 110 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 362 രൂപയായും ഉയര്‍ന്നത്. ഇതാണ് ഇപ്പോള്‍ താഴ്ന്നനിലയിലെത്തിയത്.
കാപ്പിക്കൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണമായത്. വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്കുചെയ്യാനായി മടിക്കുകയാണ്. ഇതാണ് ഉയര്‍ന്ന വില വീണ്ടും താഴാന്‍ കാരണമായത്.
കര്‍ഷകര്‍ക്ക് തിരിച്ചടിയായി സര്‍വകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ചയ്ക്കിടെ പാതിയായി താഴ്ന്നിരുന്നു. മേയ് തുടക്കത്തില്‍ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോപരിപ്പിന് നിലവില്‍ വില 580-610 രൂപയാണ്. 270 രൂപ വിലയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha