തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴ:- ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ...
കാലവർഷം എതാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിന്റെ പുതിയപ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക് എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴപെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനംവരെ മഴ ലഭിക്കാം.
കാലവർഷക്കാലത്ത് സമുദ്രോപരിതലം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ കൂടി വരാമെന്ന പ്രവചനമുണ്ട്. 2019ൽ ഐഒഡി സംഭവിച്ചിരുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ കുറച്ച് ചൂട് കൂടുന്ന അവസ്ഥയാണിത്. എൽ നിനോ പ്രതിഭാസത്തിന്റെ ഒരു ചെറിയ പതിപ്പ് എന്നു പറയാം. ഇതുമൂലം പെനിസുലാർ, പടിഞ്ഞാറൻ തീരങ്ങളിലൊക്കെ മഴയ്ക്ക് കാരണമാകാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തിയേറിയ മഴ പെയ്യുകയാണ് ഇതുമൂലം സംഭവിക്കുക. 2018നേക്കാൾ 2019ലാണ് ഇങ്ങനെ കൂടുതലായി പെയ്തത്. അന്നാണ് കവളപ്പാറയിലും പുത്തുമലയിലുമൊക്കെ ലഘുമേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ അന്ന് ലാ നിന ഉണ്ടായിരുന്നില്ല.
ഇത്തവണ ലാ നിന മൂലവും മഴ ലഭിക്കും, മൺസൂണിന്റെ രണ്ടാം പാതിയിൽ പൊസിറ്റീവ് ഐഒഡി ഉണ്ടായാലും മഴ ലഭിക്കും. എങ്കിലും ഇതു രണ്ടും ഒരുമിച്ച് വരുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ ഉണ്ടായാൽ അത് വളരെ അപകടകരമായ ഒന്നായിരിക്കും; ഒരു ‘ഡെയ്ഞ്ചറസ് കോംബോ’ എന്നു പറയാം. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ജീവനെയും ജീവിതോ പാധികളെയുമെല്ലാം ബാധിക്കുന്നുണ്ട്.
അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് പോസിറ്റീവ് ഐ.ഒ.ഡി. ഇതും കാലവർഷത്തെ ശക്തമാക്കും. കാലവർഷം 31-ന് എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നത്. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. പസഫിക് സമുദ്രോപരിതലത്തിലെ ഊഷ്മാവിനെ ബാധിക്കുന്നതാണ് എൽ നിനോയും ലാ നിനോയും. എൽ നിനോ ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ്. അപ്പോൾ ചൂടുവെള്ളം ഓസ്‌ട്രേലിയയിൽ നിന്ന് തെക്കേ അമേരിക്കൻ തീരത്തേക്ക് ഒഴുകും. ഇത് കാലവർഷത്തെ ബാധിക്കും. ഇതിന് വിപരീതമായ ലാ നിനയിൽ സമുദ്രോപരിതലം തണുക്കും. ചൂടുവെള്ളം തെക്കൻ അമേരിക്കൻ ഭാഗത്തുനിന്ന് ഓസ്‌ട്രേലിയൻ ഭാഗത്തേക്ക് ഒഴുകും. ഇത് ഇന്ത്യയിൽ കൂടുതൽമഴയ്ക്ക് കാരണമാകും.
അതിനിടെ തീവ്രത കുറഞ്ഞെങ്കിലും 31 വരെ തെക്കൻ കേരളത്തിലെ പലജില്ലകളിലും തൃശ്ശൂരിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അറിയിപ്പുണ്ട്. വെള്ളിയാഴ്ച ഈ ജില്ലകൾക്കുപുറമേ ഇടുക്കിയിലും ശക്തമായമഴയ്ക്ക് സാധ്യതയുണ്ട്.
അതേ സമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കാലവർഷം എതാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിന്റെ പുതിയപ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക് എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴപെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനംവരെ മഴ ലഭിക്കാം.
കാലവർഷക്കാലത്ത് സമുദ്രോപരിതലം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ കൂടി വരാമെന്ന പ്രവചനമുണ്ട്. 2019ൽ ഐഒഡി സംഭവിച്ചിരുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ കുറച്ച് ചൂട് കൂടുന്ന അവസ്ഥയാണിത്. എൽ നിനോ പ്രതിഭാസത്തിന്റെ ഒരു ചെറിയ പതിപ്പ് എന്നു പറയാം. ഇതുമൂലം പെനിസുലാർ, പടിഞ്ഞാറൻ തീരങ്ങളിലൊക്കെ മഴയ്ക്ക് കാരണമാകാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തിയേറിയ മഴ പെയ്യുകയാണ് ഇതുമൂലം സംഭവിക്കുക. 2018നേക്കാൾ 2019ലാണ് ഇങ്ങനെ കൂടുതലായി പെയ്തത്. അന്നാണ് കവളപ്പാറയിലും പുത്തുമലയിലുമൊക്കെ ലഘുമേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ അന്ന് ലാ നിന ഉണ്ടായിരുന്നില്ല.
ഇത്തവണ ലാ നിന മൂലവും മഴ ലഭിക്കും, മൺസൂണിന്റെ രണ്ടാം പാതിയിൽ പൊസിറ്റീവ് ഐഒഡി ഉണ്ടായാലും മഴ ലഭിക്കും. എങ്കിലും ഇതു രണ്ടും ഒരുമിച്ച് വരുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ ഉണ്ടായാൽ അത് വളരെ അപകടകരമായ ഒന്നായിരിക്കും; ഒരു ‘ഡെയ്ഞ്ചറസ് കോംബോ’ എന്നു പറയാം. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ജീവനെയും ജീവിതോ പാധികളെയുമെല്ലാം ബാധിക്കുന്നുണ്ട്.
അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് പോസിറ്റീവ് ഐ.ഒ.ഡി. ഇതും കാലവർഷത്തെ ശക്തമാക്കും. കാലവർഷം 31-ന് എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നത്. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. പസഫിക് സമുദ്രോപരിതലത്തിലെ ഊഷ്മാവിനെ ബാധിക്കുന്നതാണ് എൽ നിനോയും ലാ നിനോയും. എൽ നിനോ ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ്. അപ്പോൾ ചൂടുവെള്ളം ഓസ്‌ട്രേലിയയിൽ നിന്ന് തെക്കേ അമേരിക്കൻ തീരത്തേക്ക് ഒഴുകും. ഇത് കാലവർഷത്തെ ബാധിക്കും. ഇതിന് വിപരീതമായ ലാ നിനയിൽ സമുദ്രോപരിതലം തണുക്കും. ചൂടുവെള്ളം തെക്കൻ അമേരിക്കൻ ഭാഗത്തുനിന്ന് ഓസ്‌ട്രേലിയൻ ഭാഗത്തേക്ക് ഒഴുകും. ഇത് ഇന്ത്യയിൽ കൂടുതൽമഴയ്ക്ക് കാരണമാകും.
അതിനിടെ തീവ്രത കുറഞ്ഞെങ്കിലും 31 വരെ തെക്കൻ കേരളത്തിലെ പലജില്ലകളിലും തൃശ്ശൂരിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അറിയിപ്പുണ്ട്. വെള്ളിയാഴ്ച ഈ ജില്ലകൾക്കുപുറമേ ഇടുക്കിയിലും ശക്തമായമഴയ്ക്ക് സാധ്യതയുണ്ട്.
അതേ സമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha