റബര്‍ വില കിലോയ്ക്ക് 190 ലേയ്ക്ക്...
റബര്‍ വില കിലോയ്ക്ക് 190 ലേയ്ക്കെത്തി. അന്താരാഷ്ട്ര റബര്‍ വില കിലോയ്ക്ക് 200 രൂപ കടന്നതിന് പിന്നാലെയാണ് ആഭ്യന്തര വിലയും കുതിപ്പ്. ബാങ്കോക്കില്‍ ആര്‍.എസ്.എസ് ഫോര്‍ 204 ല്‍ എത്തി. റബര്‍ബോര്‍ഡ് വില ഫോറിന് ഈ സീസണിലെ ഉയര്‍ന്ന വിലയായ 188ല്‍ എത്തി.
ഏറെക്കാലത്തിന് ശേഷമാണ് ആഭ്യന്തര വില 180പിന്നിട്ട് 190ലോട്ട് അടുക്കുന്നത്. അന്താരാഷ്ട്ര വില ഉയരുകയും ആഭ്യന്തര ഉത്പാദനം കുറഞ്ഞ് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയും വൈകാതെ 200 തൊടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മേയ് ആദ്യം അന്താരാഷ്ട്ര വില 183 വരെ താഴ്ന്നിരുന്നു. സമീപ ദിവസങ്ങളിലാണ് 204ല്‍ എത്തിയത്. മലേഷ്യ .ചൈന ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വിപണിയില്‍ നിന്നു വിട്ടു നിന്ന് ആഭ്യന്തര വില ഉയരാതിരിക്കാന്‍ ടയര്‍ലോബികള്‍ ശ്രമം തുടങ്ങി.
മഴയത്തു ടാപ്പിംഗ് ആരംഭിക്കാന്‍ കഴിയുന്നില്ല. വില ഉയര്‍ന്നതിന്റെ പ്രയോജനം സാധാരണ കര്‍ഷകര്‍ക്ക് ലഭ്യമാകില്ല. ഷീറ്റ്സ്റ്റോക്ക് ചെയ്ത വന്‍കിടക്കാര്‍ക്കാണ് നേട്ടമുള്ളത്.
https://www.facebook.com/Malayalivartha