അന്താരാഷ്ട്ര വിലയെ മറികടന്ന് റബ്ബറിന്റെ ആഭ്യന്തരവില... തദ്ദേശീയ വില 204 രൂപ പിന്നിട്ടു
അന്താരാഷ്ട്ര വിലയെ മറികടന്ന് റബ്ബറിന്റെ ആഭ്യന്തരവില. ആര്.എസ്.എസ്. നാലിന് ബാങ്കോക്കില്‍ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ് ശക്തമായി, വിപണിയില്‍ കൂടുതല്‍ ചരക്കെത്തിയതാണ് അന്താരാഷ്ട്രവില താഴാന്‍ കാരണം.
ഒരുവര്‍ഷമായി തായ്ലന്ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മരങ്ങളുടെ രോഗബാധയുംമറ്റും കാരണം ഉത്പാദനം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെ ക്ഷാമം വന്നതാണ് അന്താരാഷ്ട്രവില കൂടാന്‍ കാരണം.
അന്താരാഷ്ട്ര വിപണിയില്‍ ആര്.എസ്.എസ്. നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ വില 170-175 എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു.
അന്താരാഷ്ട്രവില താഴ്ന്നുനില്‍ക്കുന്നതിനാല്‍ ടയര്‍കമ്പനികള്‍ വാങ്ങല്‍ ശക്തമാക്കേണ്ടതാണെങ്കിലും കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം അവര്‍ക്ക് കടമ്പയാണ്. നേരത്തെ ബുക്കുചെയ്ത ചരക്കും 40 ദിവസം വരെ വൈകിയാണ് നീങ്ങുന്നത്. കേരളത്തിലും മറ്റും മഴമറ ഇടീല് പൂര്‍ണമാക്കി ടാപ്പിങ് ജൂലായ് മാസത്തോടെ ശക്തമാകും.
"
https://www.facebook.com/Malayalivartha