വിളര്‍ച്ച തടയാന്‍ മല്ലിയില
മല്ലിയിലയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് എന്തുകൊണ്ട് .ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മല്ലിയില സഹായിക്കുന്നു.
അള്‍ഷിമേഴ്‌സ് തടയാന്‍ മല്ലിയിലയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ സഹായിക്കും.
കൊഴുപ്പു നിയന്ത്രിക്കുന്ന വൈറ്റമിന്‍ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാന്‍സറിനെ തടയുന്നു.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ന്റെ അളവു കുറച്ച് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ മല്ലിയിലയ്ക്കു കഴിയും.
സന്ധിവാതത്തില്‍ നിന്നു സംരക്ഷണം നല്‍കാനും വായിലുണ്ടാകുന്ന വ്രണങ്ങള്‍ കരിയാനും മല്ലിയില സഹായിക്കും.
ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മല്ലി ഉപയോഗിക്കാം.
നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.
പ്രമേഹരോഗികള്‍ മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.
വിളര്‍ച്ച തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും.
മല്ലിയില കണ്ണിനു വളരെ നല്ലതാണ്. ചെങ്കണ്ണുപോലുള്ള നേത്രരോഗങ്ങള്‍ തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha