അമര കൃഷി നടാം....ജൂലൈ , ആഗസ്‌ററ് മാസം അനുയോജ്യം
അമര കൃഷി നടാം....ജൂലൈ , ആഗസ്‌ററ് മാസം അനുയോജ്യം. ഒക്ടോബര്‍, നവംബറില്‍ പുഷ്പിക്കുന്നതിന് തീര്‍ത്തും അനുയോജ്യമായ കാലാവസ്ഥ ലഭിക്കും.
മഴക്കാലം വീട്ടുവളപ്പിലെ പച്ചക്കറി കൃഷി നിര്‍ത്തി വെക്കുന്ന സമയമാണ്. എന്നാല്‍ ഏത് സാഹചര്യവും അതിജീവിക്കാന്‍ കഴിവുള്ള അമര പടര്‍ന്നേറും. ഒന്നരയടി നീളവും വ്യാസവും ആഴവുമുള്ള കുഴിയില്‍ പച്ചിലയും ചാണകവും എല്ലു പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറച്ച് ഏഴു ദിവസത്തിന് ശേഷം നന്നായി കിളച്ചിളക്കി അമര നടാവുന്നതാണ്.
ഓരോ കുഴിയിലും അഞ്ച് വിത്തെങ്കിലും പാകണം. ശക്തമായ മഴയായതുകൊണ്ട് തൈകള്‍ പ്രോ ട്രേയില്‍ മുളപ്പിച്ച് മാറ്റി നടുന്നതാണ് നല്ലത്. ഒരു തടത്തില്‍ കരുത്തുള്ള മൂന്ന് തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുമാറ്റുകയും വേണം. ഗ്രോ ബാഗിലാണെങ്കില്‍ കരുത്തുള്ള ഒരു തൈ മാത്രം നിര്‍ത്തിയാല്‍ മതി. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്‍കി പടരാന്‍ സൗകര്യമൊരുക്കാം. വേലിയില്‍ പടര്‍ത്തിയും വളര്‍ത്താവുന്നതാണ്.
https://www.facebook.com/Malayalivartha