റബറും കുരുമുളകും ആഭ്യന്തര വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നു..
റബര്‍ വില ബാങ്കോക്കില്‍ കിലോയ്ക്ക് 184ല്‍ നിന്ന് 181 രൂപയിലേക്ക് താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ വിപണി 205 രൂപയിലെത്തി. രാജ്യാന്തര വിപണിയിലേക്കാള്‍ ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നില്‍ക്കുന്ന സാഹചര്യം പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണുണ്ടാകുന്നത്.
മഴ കാരണം ഉത്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് ആഭ്യന്തരവില ഉയര്‍ത്തുന്നത്.
വില ഇടിക്കാന്‍ ടയര്‍ കമ്പനികള്‍ നോക്കിയിട്ടും സാധിച്ചില്ല.ഉത്പാദന കുറവിനൊപ്പം കപ്പല്‍, കണ്ടെയ്നര്‍ ക്ഷാമവും വിലക്കയറ്റത്തിന് ശക്തി പകര്‍ന്നു, നികുതി കൂട്ടിയതിനാല്‍ ഇറക്കുമതി ലാഭകരമല്ലാതായതോടെ വന്‍കിട വ്യവസായികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ വില ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ചെലവ് കൂടിയതോടെ പലരും റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കാത്തതിനാല്‍ ടാപ്പിംഗ് ഇനിയും നീളുമെന്നാണ് പ്രതീക്ഷ.
അതിനാല്‍ ഉയര്‍ന്ന വിലയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമല്ല.അന്താരാഷ്ട വില താഴുമ്പോഴും ആഭ്യന്തര വിപണിയില്‍ കുരുമുളക് വില ബ്രേക്കില്ലാതെ കുതിക്കുന്നു.
"
https://www.facebook.com/Malayalivartha