ഓണക്കാല പച്ചക്കറിയൊരുക്കാം...
നമ്മുടെ നാട്ടില്‍ എപ്പോഴും കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് പയര്‍. .'അന്നജം, കൊഴുപ്പ്, ധാതുക്കള്‍, കാല്‍സ്യം ഫോസ്ഫറസ്, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി പയറില്‍ അടങ്ങിയിട്ടുണ്ട്.
വള്ളി പയറിനങ്ങള്‍ കൃഷിചെയ്യാന്‍ നല്ല നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ഠവുമായ പശിമരാശി മണ്ണാണ് പയര്‍ കൃഷിക്ക് ഏറ്റവും യോജിച്ചത്. പുളിരസം കൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടതുണ്ട്.
മണ്ണ് പരിശോധനയുടെ ശുപാര്‍ശ പ്രകാരമോ അല്ലെങ്കില്‍ ഒരു സെന്റിന് രണ്ട് കിലോഗ്രാം തോതിലോ കുമ്മായം മണ്ണില്‍ അവസാനവട്ട ഉഴവിലോ, കിളയിലോ മണ്ണില്‍ കൂട്ടി ചേര്‍ക്കണം. വേനലില്‍ ചാലുകളോ കുഴികളോ തയ്യാറാക്കിയും മഴക്കാലത്ത് മണ്‍കൂനകളോ, മണ്‍തിട്ടകളോ തയ്യാറാക്കിയോ വള്ളി പയര്‍ വിത്തുകള്‍ നടാം. വിത്ത് പാകുന്നതിന് മുമ്പ് റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പുരട്ടുന്നത് വിളവര്‍ധനവിന് സഹായിക്കും
പഴകിയ കഞ്ഞി വെള്ളത്തില്‍ റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി വിത്ത് അതില്‍ മുക്കി നന്നായി കലര്‍ത്തി തണലില്‍ ഉണക്കി നടീലിന് ഉപയോഗിക്കാവുന്നതാണ്. നിശ്ചിത അകലത്തിലാകണം വിത്തുകള്‍ നടാനുള്ളത്. പടരാന്‍ തുടങ്ങുമ്പോള്‍ പന്തലൊരുക്കണം
കളയെടുപ്പ്, ജലസേചനം ഇടയിളക്കല്‍ എന്നിവ യഥാസമയം ചെയ്യണം. ചെടികള്‍ പുഷ്പിക്കുന്ന സമയത്തും രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞും മണ്ണ് കയറ്റി കൊടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha