ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കാവുന്ന കഞ്ചാവ് ദൈവത്തിന്റെ ദാനമാണെന്ന് ഈ കന്യാസ്ത്രികള്‍ പറയുന്നു
കഞ്ചാവ് ഏറെ ഔഷധഗുണങ്ങളുള്ളതാണെന്ന് രണ്ട് കന്യാസ്ത്രികള്‍. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായി കഞ്ചാവ് ഉപയോഗിക്കാമെന്നാണ് കാലിഫോര്‍ണിയയിലെ കന്യാസ്ത്രിമാരായ കാതെയും ഡാര്‍സിയും പറയുന്നത്. കഞ്ചാവില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ(സി.ബി.ഡി ഓയില്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്ന് ക്യാന്‍സറിന് ഫലപ്രദമായ ഔഷധമാണെന്നാണ് ഇവരുടെ വാദം.
തലവേദന, ക്ഷീണം, ചെവി വേദന, പല്ലുവേദന എന്നിവയ്‌ക്കെല്ലാം കഞ്ചാവ് ഔഷധമായി ഉപയോഗിക്കാം. കഞ്ചാവ് കൃഷിചെയ്യുന്നത് കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികളില്‍ നിരോധിച്ചതോടെയാണ് കഞ്ചാവിന്റെ സംരക്ഷണത്തിനായി ഈ കന്യാസ്ത്രികള്‍ രംഗത്ത് വന്നത്.
ഔഷധമെന്ന നിലയില്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇരുവരും വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നു. വെളിച്ചെണ്ണ, വിറ്റാമിന്‍ ഇ, കര്‍പ്പൂര തൈലം, മെഴുക് എന്നിവയോടൊപ്പം കഞ്ചാവും ഉപയോഗിച്ച് ഇവര്‍ ഔഷധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇത് വിവിധ രോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കുമെന്നാണ് ഇരുവരും പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha