ഇന്ത്യയില്‍ റബര്‍ വിലയില്‍ മികച്ച മുന്നേറ്റം..
ഇന്ത്യയില്‍ റബര്‍ വിലയില്‍ മികച്ച മുന്നേറ്റം... ഇറക്കുമതി റബറിന്റെ വരവ് കുറഞ്ഞതാണ് പ്രധാനമായും ആഭ്യന്തര വില കൂടാന്‍ സഹായമായത്.
മഴ തുടരുന്നതിനാല്‍ ടാപ്പിംഗ് കുറവാണ്. ഷീറ്റ് ക്ഷാമം ഒഴിയില്ലെന്ന് മനസിലാക്കി വ്യവസായികള്‍ വാങ്ങല്‍ താത്പര്യം കാട്ടിയതോടെ ആര്‍.എസ്.എസ് ഫോര്‍ വില കിലോക്ക് 207 രൂപയില്‍ തുടരുന്നു.
ഈ ഗ്രേഡിന്റെ ബാങ്കോക്ക് വില 167 രൂപയിലേക്ക് താഴ്ന്നു. ജപ്പാനൊപ്പം സിംഗപ്പൂര്‍, ചൈനീസ് വിപണികളിലും വില ഇടിവുണ്ടായി. രാജ്യാന്തര വിലയുമായുള്ള അന്തരം ആഴ്ചകളായി 40 രൂപയില്‍ തുടരുന്നു. ഷീറ്റ് വിലയെ മറികടന്ന് ലാറ്റക്സ് 225 രൂപയിലെത്തി. ഷീറ്റാക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാലാണ് ലാറ്റക്സ് വില ഉയരുന്നത്. എങ്കിലും ഉത്പാദനമില്ലാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് നേട്ടമൊന്നുമില്ല.
"
https://www.facebook.com/Malayalivartha