സങ്കടക്കടലില്‍ കര്‍ഷകര്‍.... മാങ്കോസ്റ്റിന്‍ ഉത്പാദനത്തില്‍ ഇടിവ്
സങ്കടക്കടലില്‍ കര്‍ഷകര്‍.... മാങ്കോസ്റ്റിന്‍ ഉത്പാദനത്തില്‍ ഇടിവ്.മാങ്കോസ്റ്റിന് ഇത് നല്ലകാലമാണെങ്കിലും കര്‍ഷകര്‍ക്ക് അത്ര പ്രയോജനമാകുന്നില്ല. പ്രതികൂല കാലാവസ്ഥയിലും വില 200 കടന്നിരിക്കുന്നു. വില കൂടിയെങ്കിലും ജില്ലയിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല, ഉത്പാദനത്തില്‍ വന്ന ഇടിവാണ് കാരണം.
കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 70 രൂപയാണ് മലയോരമേഖലയിലെ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഉത്പാദനത്തിലെ കുറവ് വിലവര്‍ദ്ധനയ്ക്ക് കാരണമായെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിരവധി മാങ്കോസ്റ്റിന്‍ കര്‍ഷകര്‍ കോന്നിയിലുണ്ട്. 2020ല്‍ കര്‍ഷകരെ സഹായിക്കാന്‍ കോന്നി ക്വീന്‍ എന്ന പേരില്‍ പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു.
80 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലേഷ്യയില്‍ നിന്ന് എത്തിച്ച തൈകളാണ് കോന്നിയെ മാങ്കോസ്റ്റിന്റെ നാടാക്കിയത്. മരം നട്ട് പത്തുവര്‍ഷമാകുമ്പോള്‍ വിളവ് ലഭിച്ച് തുടങ്ങും. ഒരുമരത്തിന് 200 വര്‍ഷം വരെ ആയുസുണ്ട്. അച്ചന്‍കോവിലാറിന്റെ തീരങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്തുവരുന്നു.മേയ്, ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ്.
"
https://www.facebook.com/Malayalivartha