പ്രതീക്ഷകളോടെ.... റബര്‍ വിലയില്‍ കുതിപ്പ് തുടരുന്നു...
പ്രതീക്ഷകളോടെ.... റബര്‍ വിലയില്‍ കുതിപ്പ് തുടരുന്നു... ഇന്ത്യന്‍ റബര്‍ വിപണി ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഷീറ്റ് ക്ഷാമത്തിന്റെ പിടിയില്‍ അകപ്പെട്ടതിനാല്‍ ഉല്‍പ്പന്ന വില റെക്കോര്‍ഡ് തകര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്റ്റോക്കിസ്റ്റുകളും കര്‍ഷക കുടുംബങ്ങളും.
വിപണിയിലേക്ക് ചരക്ക് എത്തുന്നത് കുറഞ്ഞതാണ് ഈ വിലവര്‍ധനക്ക് കാരണമായി മാറിയത്. മഴ കനത്തതോടെ റബര്‍ ടാപ്പിങ് കുറഞ്ഞതോടെയാണ് ഈ ക്ഷാമം.
കര്‍ക്കിടകം ആദ്യപകുതിയില്‍ കര്‍ഷകര്‍ക്ക് റബര്‍ വെട്ടിന് അവസരം കിട്ടിയിരുന്നില്ല. അതിനാല്‍ സംസ്ഥാനത്ത് റബര്‍ ഷീറ്റിനും ലാറ്റക്സിനും വന്‍ ഡിമാന്റാണ്. ഇതിനായി വ്യവസായികളും നെട്ടോട്ടമോടുന്നു.
ചരക്കിന് ഉയര്‍ന്ന വില വാഗ്ദാനം ചെയ്തിട്ടും വില്‍പ്പനക്കാരില്ല. ടയര്‍ കമ്പനികള്‍ വാരത്തിന്റെ തുടക്കത്തില്‍ 22,000 രേഖപ്പെടുത്തിയ നാലാം ഗ്രേഡ് പിന്നീട് പടിപടിയായി ഉയര്‍ന്ന് വാരാന്ത്യം 23,500 രൂപയിലെത്തി. തായ്ലാന്റിന്റെ ചില ഭാഗങ്ങളില്‍ മഴ ശക്തിപ്രാപിച്ചത് ടാപ്പിങ് പ്രതിസന്ധി ഉളവാക്കിയതോടെ അവിടെ ഷീറ്റ് വില കിലോ 180 രൂപയില്‍ നിന്നും 197 ലേക്കെത്തി.
" f
https://www.facebook.com/Malayalivartha