ജാതികൃഷിക്ക് അനുയോജ്യം ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ
ജാതികൃഷിക്ക് അനുയോജ്യം ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ. എക്കല്‍ കലര്‍ന്ന മണ്ണില്‍ ജാതി നന്നായി വളരുന്നതാണ്. കൃഷിചെയ്യുന്ന മണ്ണില്‍ ജൈവാംശവും നനയും ആവശ്യമാണ്. എന്നാല്‍, മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല.
പടര്‍ന്നു കുടപോലെ വളരുന്നതിനാല്‍ തൈകള്‍ തമ്മില്‍ 30 അടി അകലത്തില്‍ വേണം നടാനുള്ളത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നതിനേക്കാള്‍ വെയില്‍ അരിച്ചിറങ്ങുന്നതാണ് ജാതി കൃഷിക്ക് അനുയോജ്യം. അതിനാല്‍ തന്നെ ഇടവിളയായും ജാതി കൃഷിചെയ്യാം. തെങ്ങിന്‍തോപ്പില്‍ ഇടവിളയായി കൃഷിചെയ്യാനാണ് തയ്യാറാവുന്നതെങ്കില്‍ നാല് തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ വേണം ജാതി നടാന്‍. ജലസേചനസൗകര്യം കൂടുതലുണ്ടാകുന്ന തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ ജാതി നന്നായി വളരുന്നതാണ്.
"
https://www.facebook.com/Malayalivartha