ഉത്സാഹത്തോടെ കര്‍ഷകര്‍... ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് റബ്ബര്‍
ഉത്സാഹത്തോടെ കര്‍ഷകര്‍... ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് റബ്ബര്‍.വിലക്കുറവു കാരണം ലാറ്റക്‌സും ഒട്ടുപാലുമാക്കിയിരുന്നവര്‍ റബ്ബര്‍ വില ഉയര്‍ന്നതോടെ ഷീറ്റിലേക്ക് തിരിഞ്ഞു. ഒട്ടുപാലില്‍ നിന്ന് 160 മുതല്‍ 180 രൂപ വരെയാണ് വില.
നിര്‍ത്താത്ത മഴയും വിലക്കുറവും കാരണം പല തോട്ടങ്ങളിലും ടാപ്പിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ടാപ്പിംഗ് നടത്തിയാല്‍ പലപ്പോഴും കൂലി കൊടുക്കാന്‍ പോലും തികയാത്ത സ്ഥിതിയും പല തോട്ടമുടമകളും ഫെബ്രുവരിയില്‍ ടാപ്പിംഗ് നിര്‍ത്തിയിട്ട് പിന്നെ ആരംഭിച്ചിരുന്നില്ല.
റബ്ബര്‍ തോട്ടങ്ങളില്‍ കുരുമുളക് പടര്‍ത്തിയവരുമുണ്ട്. മറ്റുപല തോട്ടങ്ങളും കാടു കയറി വന്യജീവികളുടെ താവളമായി മാറിയിരുന്നു. ടാപ്പിംഗ് തൊഴിലാളികള്‍ തൊഴിലുപേക്ഷിച്ച് മറ്റു മേഖലകള്‍ തേടിപ്പോയി. എന്നാല്‍ വില വര്‍ദ്ധിച്ചതോടെ ചെറിയ മഴയിലും ടാപ്പിംഗ് നടത്താന്‍ പല തോട്ടം ഉടമകളും തുടങ്ങി.
ഇനിയുള്ള ഒരു മാസം ടാപ്പിംഗ് ലഭിച്ചാല്‍ ഓണം കെങ്കേമമാക്കാമെന്ന ഉടമകളും തൊഴിലാളികളും പറയുന്നു.
https://www.facebook.com/Malayalivartha