കൃഷിവകുപ്പിന്റെ ഇത്തവണത്തെ മികച്ച കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ് സുജിത്തിന്...
കൃഷിവകുപ്പിന്റെ ഇത്തവണത്തെ മികച്ച കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ് സുജിത്തിന്... മായിത്തറ സ്വാമിനികര്‍ത്തില്‍ എസ്.പി. സുജിത്തിനാണ് (37) അവാര്‍ഡ് ലഭ്യമായത്. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ 30 ഏക്കറിലായി വിവിധതരം പച്ചക്കറികള്‍, നെല്ല്, കപ്പ, വാഴ, പൂവ് തുടങ്ങിയവയുടെ കൃഷിയിലെ തിരക്കിലാണ്.
സ്‌കൂള്‍ പഠനകാലത്ത് അമ്മ ലീലാമണിയെ കൃഷിയില്‍ സഹായിച്ചുവെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹയര്‍ സെക്കന്‍ഡറിക്ക് ശേഷം സുജിത്ത് പലതരം കൂലിപ്പണികള്‍ക്കാണ് പോയത് .പിന്നീട് 2012ലാണ് കൃഷിയിലേക്കുള്ള രണ്ടാം വരവ്. അന്ന് പരമ്പരാഗത രീതിയിലായിരുന്നു കൃഷി. തുടര്‍ന്ന് കൃഷിവകുപ്പിന്റെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ കൃഷിരീതിയിലേക്ക് മാറി.
ഹൈടെക്, സൂക്ഷ്മ ജലസേചനം, മഴമറ, ഹൈബ്രിഡ് തുടങ്ങിയ രീതികള്‍ വിനിയോഗിച്ചു. 2014ല്‍ മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും 2021ല്‍ യുവജനക്ഷേമ ബോര്‍ഡിന്റെ യുവകര്‍ഷകനുള്ള അവാര്‍ഡും ലഭ്യമായി. ഇതുകൂടാതെ വിവിധ സംഘടനകളുടെ ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും വേറെയും. രണ്ടേക്കറിലെ സുര്യകാന്തി കൃഷിത്തോട്ടവും ബന്ദിപ്പൂവ് തോട്ടവുമെല്ലാം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
https://www.facebook.com/Malayalivartha