ടയര്‍ വ്യവസായികള്‍ റബറിനായി പരക്കം പായുന്നു.. ഏലത്തിന്റെ വില കുതിച്ചു കയറാന്‍ സാധ്യത
ആഗോള ടയര്‍ വ്യവസായികള്‍ റബറിനായി പരക്കം പായുകയാണ് . മുഖ്യ കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ മഴ മൂലം ടാപ്പിങ് അടിക്കടി സ്തംഭിച്ചതോടെ യഥാസമയം ചരക്ക് കയറ്റുമതി നടത്താനായി അവര്‍ ക്ലേശിക്കുന്നു.
ശക്തമായ മഴ തുടരുമെന്ന തായ് കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തല്‍ കൂടി കണക്കിലെടുത്താല്‍ അടുത്ത മാസം രണ്ടാം പകുതിയിലും വിപണിയെ ബാധിച്ച പ്രതിസന്ധി വിട്ടുമാറുന്നില്ല.
തായ്ലന്‍ഡില്‍ ടാപ്പിങ് മഴ തടസ്സപ്പെടുത്തിയതോടെ, ബാങ്കോക്കില്‍ റബര്‍ വില 20,131 രൂപയില്‍ നിന്നും 21,650 ലേക്ക് കയറി. ജപ്പാന്‍ ഒസാക്ക എക്സ്ചേഞ്ചില്‍ റബര്‍ അവധി വിലകളിലും മുന്നേറ്റം, നിരക്ക് 337 യെന്നില്‍ നിന്നും 351 ലേക്ക് ഉയര്‍ന്നു.
അതേസമയം കാലാവസ്ഥയുടെ വ്യതിയാനം മൂലം ഏലം സീസണ്‍ സെപ്റ്റംബറിലും തുടങ്ങില്ല. അതേസമയം സീസണ്‍ അടുക്കുന്നത് മുന്‍നിര്‍ത്തി ഒരു വിഭാഗം മധ്യവര്‍ത്തികള്‍ സ്റ്റോക്കുള്ള ഏലക്ക വിറ്റുമാറാന്‍ തിടുക്കം കാണിച്ചു. അപ്രതീക്ഷിതമായി ലേല കേന്ദ്രങ്ങളില്‍ വരവ് ഉയര്‍ന്നത് അവസരമാക്കി കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ച് ചരക്ക് വാങ്ങി. ഒറ്റ ദിവസം രണ്ട് ലേലങ്ങള്‍ നടന്നപ്പോള്‍ ഒരു ലക്ഷം കിലോയിലധികം ഏലക്ക വില്‍പനക്ക് ഇറങ്ങി. വാരാവസാനം ശരാശരി ഇനങ്ങള്‍ 2154 രൂപയിലും മികച്ചയിനങ്ങള്‍ 2481 രൂപയിലുമാണ്.
ജൂണ്‍-ജൂലൈ കാലയളവില്‍ പതിവു പോലെ ഏലം സീസണ്‍ ആരംഭിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ ആദ്യത്തെ കണക്കുകൂട്ടല്‍ എന്നാല്‍, മാര്‍ച്ച്-മേയിലെ കനത്ത വരള്‍ച്ച സ്ഥിതിഗതികള്‍ തകിടം മറിക്കുകയായിരുന്നു. കാലവര്‍ഷം കനത്തതും ഏലം കൃഷിയെ ബാധിച്ചു. നിലവില്‍ സെപ്റ്റംബറില്‍ പ്രതീക്ഷിച്ച വിളവെടുപ്പ് ഒക്ടോബറിലേക്ക് നീളുമെന്നാണ് കണക്കാക്കുന്നത്. ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതിനാല്‍ ലഭ്യത ഉയര്‍ന്നില്ലെങ്കില്‍ ഏലം വില കുതിച്ചുകയറിയേക്കാം.
"
https://www.facebook.com/Malayalivartha