പയര്‍ ചെടിയുടെ സംരക്ഷണം
അല്‍പ്പം മഞ്ഞളും ഒരു നുള്ള് ഉപ്പും (ഒട്ടും കൂടരുത്. ഉപ്പ് കൂടിയാല്‍ അപകടം) നന്നായി യോജിപ്പിച്ചു പയര്‍ ചെടിയുടെ മുകളില്‍ കുറേശെയായി തൂവുക. ഉപ്പിന്റെ അംശം തട്ടുന്നതോടെ ചാഴികള്‍ ഊര്‍ന്നു താഴെ വീഴുന്നു
പയറിന്റെ തൂമ്പിലകള്‍ നുള്ളുന്നതും ചാഴിയെ പ്രതിരോധിക്കാന്‍ഒരു മാര്‍ഗ്ഗമാണ്. തൂമ്പിലയിലാണ് ആദ്യം ചാഴി വരുന്നത്. അത്യാവശ്യം വളര്‍ന്നു പടര്‍ന്ന പയറില്‍ ഈ മാര്‍ഗ്ഗവും പരീക്ഷിക്കാം. ഇല നുള്ളിയാലും പയര്‍ കായ്ക്കും. പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.
സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha