റബ്ബര്‍ വിലയില്‍ ഇടിവ്.... കര്‍ഷകര്‍ക്ക് നിരാശ
റബ്ബര്‍ വിലയില്‍ ഇടിവ്.... കര്‍ഷകര്‍ക്ക് നിരാശ. കഴിഞ്ഞ മാസം 255 രൂപ വരെ ഉയര്‍ന്ന വിലയാണ് 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും വില കുറയാന്‍ സാധ്യതയേറെയാണ്.
കര്‍ഷകരെ മോഹിപ്പിച്ച് മോഹിപ്പിച്ച് ഒടുവില്‍ റബ്ബര്‍ വില പഴയത് പോലെ ആകുന്നു. അപ്രതീക്ഷിതമായി ഉയര്‍ന്ന റബ്ബര്‍ വിലയാണ് അതിവേഗത്തില്‍ കുറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയര്‍ന്ന നിലയിലായിരുന്നു റബ്ബര്‍ വില.
റെക്കോര്‍ഡ് വിലയായ 255 രൂപ വരെ എത്തിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക്. വില ഉയര്‍ന്ന് നിന്ന സമയത്ത് മഴയായിരുന്നതിനാല്‍ കാര്യമായ നേട്ടമുണ്ടാക്കാനായി കര്‍ഷകര്‍ക്ക് സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha