സഞ്ചരിക്കുന്ന കറവയന്ത്രങ്ങളുമായി മില്‍മ വരുന്നു
നാട്ടില്‍ കറവക്കാര്‍ കണികാണാന്‍ പോലുമില്ലാതാവുകയാണ്. സാരമില്ല. മൊബൈല്‍ കറവ യന്ത്രങ്ങളെ ഇനി കണി കണ്ടുണരാം. സഞ്ചരിക്കുന്ന കറവയന്ത്രങ്ങളുമായി 'മില്‍മ' വരുന്നു.
കറവക്കാര്‍ വംശനാശത്തിലായതോടെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മില്‍മ മൊബൈല്‍ കറവ യന്ത്രങ്ങളിറക്കുന്നത്. വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. സഞ്ചരിക്കുന്ന കറവ യന്ത്രങ്ങള്‍ രാവിലെയും വൈകിട്ടുമാണ് പശുക്കളെ തേടിയെത്തുക. റോഡ് ഉള്ളിടത്തെല്ലാം കറവയന്ത്രം ചെല്ലും. അല്ലാത്തിടത്ത് പശുവുമായി അങ്ങോട്ടു ചെല്ലണം, പാല്‍ കറവ ക്വിക്ക്. നാനോ
പോലുള്ള ചെറിയ വാഹനത്തിനു പിന്നില്‍ ഇരുവശത്തുമായി രണ്ട് കറവ യന്ത്രങ്ങള്‍ സ്ഥാപിച്ചതായിരിക്കും ഒരു യൂണിറ്റ്. െ്രെഡവറും കറവയന്ത്രം ജീവനക്കാരനുമുണ്ടാകും. അതത് ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്കാണ് കറവ യന്ത്രങ്ങളുടെ ചുമതല. ചെറിയ ചാര്‍ജെ കറവ മാടുകളുടെ ഉടമസ്ഥനില്‍ നിന്ന് വാങ്ങൂ. കറവക്കാര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറവായിരിക്കുമിത് .
സംസ്ഥാനത്ത് മൂന്നുലക്ഷത്തിലേറെ ക്ഷീര കര്‍ഷകരുണ്ട്. 12 ലക്ഷം മാടുകളുമുണ്ട്. 8 ലക്ഷം കറവമാടുകളാണിപ്പോഴുള്ളത്. 9 ലിറ്റര്‍ പാലാണ് പ്രതിദിന ശരാശരി. എന്നാല്‍, സുനന്ദിനി പോലുള്ള പശുക്കള്‍ 15 ലിറ്റര്‍ വരെ ചുരത്തുന്നുണ്ട്. പ്രതിദിനം 11 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആവശ്യം 12. 5 ലക്ഷം ലിറ്ററും. കുറവുള്ള പാലില്‍ കൂടുതലും കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവരുകയാണ്.
യന്ത്രത്തിന് മൂന്ന് മിനിട്ടു മതി
ഒന്നോ രണ്ടോ പശുവുള്ള കര്‍ഷകന് കറവയന്ത്രം വാങ്ങല്‍ ബുദ്ധിമുട്ടാണ്. ഒരു യന്ത്രത്തിന് 45000 രൂപയാകും. ഇപ്പോള്‍ കറവക്കാരന് ആയിരം രൂപയില്‍ക്കൂടുതല്‍ കൊടുക്കണം. ഒരാള്‍ക്ക് ഒരുദിവസം പരമാവധി കറക്കാവുന്നത് 56 പശുക്കളെ. മെഷീനുപയോഗിച്ചാല്‍ ഒരു പശുവിന് മൂന്ന് മിനിട്ടു മതി. 30 പശുവിനെ വരെ കറക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് മൊബൈല്‍ കറവയന്ത്രം നിരത്തിലിറക്കുമെന്ന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha