അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി
അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി. കേച്ചേരി പെരുവന്‍മലയില്‍ പത്ത് വര്‍ഷം മുന്‍പ് 500 അടിയോളം ഉയരത്തില്‍ അമ്പതേക്കറോളം വിസ്തൃതിയില്‍ കണ്ണാന്തളിച്ചെടികളുണ്ടായിരുന്നെങ്കില്‍, ഇന്ന് വിരലിലെണ്ണാന്‍ പോലുമില്ല.
അതിതീവ്രമഴയില്‍, മണ്ണും പുല്ലുമെല്ലാം താഴ് വാരത്തിലേക്ക് കുത്തിയൊലിച്ചപ്പോള്‍, കണ്ണാന്തളിവിത്തും ഒഴുകിപ്പോയി. അടിവാരങ്ങളില്‍ ഇവയ്ക്ക് വളരാനാവില്ല. നിരവധി സഞ്ചാരികള്‍ കണ്ണാന്തളികളുടെ സൗന്ദര്യം ആസ്വദിക്കാനായി ജൂണ്‍ മുതല്‍ നവംബര്‍ വരെ എത്താറുള്ളതാണ്. കണ്ണാന്തളി ഇല്ലാതായതോടെ, വിനോദസഞ്ചാര പദ്ധതികള്‍ ഇല്ലാതായി.
കൊച്ചിന്‍ ദേവസ്വം ഭൂമിയാണ് പെരുവന്‍മല. ഹെറിറ്റേജ് ടൂറിസത്തിനായി പെരുവന്‍മല വികസനപദ്ധതി കഴിഞ്ഞ വര്‍ഷത്തെ ദേവസ്വം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha