പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു
പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നതോടെ ഏലം കര്‍ഷകര്‍ വളരെ പ്രതീക്ഷയിലാണുള്ളത്. കൂടിയ വില 3183 രൂപയും ശരാശരി വില 2795.65 രൂപയുമായി. സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ റവന്യൂ വരുമാനം നല്‍കുന്ന ഏലക്കയുടെ കൂടിയ വില മൂന്നുവര്‍ഷത്തിനിടെയാണ് കിലോക്ക് 3000ത്തിനുമേലാകുന്നത്.
എന്നാല്‍, വില ഉയര്‍ച്ചയുടെ ഗുണം വ്യാപാരികള്‍ക്കാകും പ്രധാനമായും ലഭിക്കുക. കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചതാണ് കാരണം. ഏലത്തിന്റെ ഉല്‍പാദന സീസണ്‍ കഴിയാറായതും പ്രശ്‌നമാണ്.
പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ചൊവ്വാഴ്ച നടന്ന ഐ.എം.സി.പി.സി കമ്പനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ആകെ 53754.6 കിലോ ഏലക്ക ലേലത്തിനു പതിച്ചതില്‍ 53,196 കിലോ വിറ്റുപോയപ്പോള്‍ കൂടിയ വില കിലോക്ക് 3183 രൂപയും ശരാശരി വില 2795.65 രൂപയും ലഭിച്ചു. ഒരുമാസമായി ഏലം വിലയില്‍ ഉയര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ട്. കച്ചവടക്കാരുടെയും കര്‍ഷകരുടെയും പക്കല്‍ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.
രണ്ടാഴ്ചയായി ഹൈറേഞ്ചില്‍ ഇടവിട്ട് നല്ല മഴ ലഭിക്കുന്നതുഏലം കൃഷിക്ക് അനുകൂലമാണ്. ഇപ്പോഴുള്ള വിലവര്‍ധന തുടരുകയും അടുത്ത ഉല്‍പാദന സീസണില്‍ കൂടുതല്‍ വിളവ് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഏലം കര്‍ഷകര്‍ ഉള്ളത്.
"
https://www.facebook.com/Malayalivartha