ന്യൂനമർദം ശക്തി പ്രാപിച്ചതിന്റെ സ്വാധീനഫലമായി നാളെ മുതൽ കേരളത്തിൽ മഴ ശക്തമാകും; ഈ ജില്ലകളിൽ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചതിന്റെ സ്വാധീനഫലമായി നാളെ മുതൽ കേരളത്തിൽ മഴശക്തമാകും. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 ന് അതിശക്തമായ മഴയ്ക്കും ഡിസംബർ 12 -13 തിയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ( ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് നാളെ പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
തെക്കന്‍ കേരളത്തില്‍ അടക്കം കൂടുതല്‍ മഴയും പേമാരിയും ലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ നാളെ മുതലേ ലഭിക്കുകയുള്ളൂ. മിക്കവാറും നാളെ വൈകിട്ട് മുതല്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഈ മഴ തുടങ്ങുക. കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. ചിലയിടങ്ങളില്‍ മൂടിക്കെട്ടിയ അവസ്ഥയും മഴയും ലഭിക്കും.
https://www.facebook.com/Malayalivartha