കര്‍ഷകര്‍ക്ക് ആശ്വാസം.... കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി
കര്‍ഷകര്‍ക്ക് ആശ്വാസം.... കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി.ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ .
വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി ഉയര്‍ത്തിയിട്ടുള്ളത്. ഈടില്ലാതെ നല്‍കുന്ന സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക വായ്പകളുടെ പരിധി 2019-ല്‍ ആണ് റിസര്‍വ് ബാങ്ക് അവസാനമായി പുതുക്കിയത്.
അന്ന് ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമായാണ് പരിധി കൂട്ടിയത്. ഈ നടപടി ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്കും കാര്യമായ പ്രയോജനം ചെയ്യും. ഈ നീക്കം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പകളിലേക്കുള്ള പ്രവേശനം സുഗമമാക്കും. പുതുവര്‍ഷ ദിനം മുതല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരും.
പുതിയ നയം അനുസരിച്ച്, കര്‍ഷകര്‍ക്ക് അനുബന്ധ മേഖലകളുള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈടിലോ മാര്‍ജിന്‍ ആവശ്യകതകളോ ഇല്ലാതെ വായ്പ ലഭ്യമാകും.
"
https://www.facebook.com/Malayalivartha