മൈസൂര്‍ പാലസ് ബോര്‍ഡ് വര്‍ഷംതോറും സംഘടിക്കുന്ന പുഷ്പമേള ഡിസംബര്‍ 21 മുതല്‍ 31 വരെ
മൈസൂര്‍ പാലസ് ബോര്‍ഡ് വര്‍ഷംതോറും സംഘടിക്കുന്ന പുഷ്പമേള ഡിസംബര്‍ 21 മുതല്‍ 31 വരെ മൈസൂര്‍ കൊട്ടാരത്തില്‍ നടക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ സന്ദര്‍ശകര്‍ക്ക് മേള കാണാനാകും.
വൈകുന്നേരം ഏഴു മുതല്‍ ഒമ്പതുവരെ കൊട്ടാരം ദീപാലംകൃതമാക്കും. പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്കും വിദേശികള്‍ക്കും 30 രൂപയുമാണ് പ്രവേശന ഫീസ്.
മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മൈസൂരു ജില്ല മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ നിര്‍വഹിക്കുന്നതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha