ചീര കൃഷി ... നട്ട് ഒരു മാസമാകുമ്പോള്‍ വിളവെടുക്കാം....
ചീര കൃഷി ... നട്ട് ഒരു മാസമാകുമ്പോള്‍ വിളവെടുക്കാം.... പച്ചക്കറിയായ ചീര എക്കാലത്തും കൃഷി ചെയ്യാമെങ്കിലും ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് തടങ്ങളിലും വേനല്‍ക്കാലത്ത് ചാലിലും വേണം ചീര നടാന്‍. ഒരു സെന്റ് സ്ഥലത്തേക്ക് ആറ് മുതല്‍ എട്ട് ഗ്രാം വിത്ത് മതിയാവും. വിത്തിടുമ്പോള്‍ മണലുമായി കൂട്ടിക്കലര്‍ത്തി വിതച്ചാല്‍ എല്ലാഭാഗത്തും എത്തും.
ചാണകം മണ്ണുമായി ചേര്‍ത്ത് അടിവളമായി കൊടുക്കണം. കുറഞ്ഞ അളവില്‍ കോഴിവളവും ചേര്‍ക്കാവുന്നതാണ്. ഗോമൂത്രം നേര്‍പ്പിച്ചത്, ബയോഗ്യാസ് സ്ലറി നേര്‍പ്പിച്ചത്, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ ചേര്‍ത്ത് അഞ്ചുദിവസം ഇളക്കി ആറാം ദിവസം ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എന്നിവയില്‍ ഒന്ന് മേല്‍ വളമായി ആഴ്ചയിലൊരിക്കല്‍ ഒഴിച്ച് കൊടുത്താല്‍ വളര്‍ച്ചയ്ക്ക് നല്ലതാണ്.
കള നിയന്ത്രണം ചീരയ്ക്ക് വളരെ പ്രധാനമാണ്. മണ്ണുകൂട്ടി കൊടുക്കുകയും മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കുകയും വേണം. വേനല്‍ക്കാലത്ത് രാവിലെ നന്നായി നനക്കണം. നനയ്ക്കുമ്പോള്‍ വെള്ളം ഇലകളില്‍ വീഴാതെ ചുവട്ടില്‍ നനയ്ക്കുന്നത് ഇലപ്പുള്ളി രോഗം വരാതിരിക്കാനായി സഹായിക്കും.
ചീര വിത്ത് പാകി 30- 35 ദിവസം കൊണ്ട് വിളവെടുക്കാവുന്നതാണ്. വേരോടെ പിഴുതെടുത്തും മുറിച്ചും രണ്ട് രീതിയില്‍ വിളവെടുപ്പ് നടത്താവുന്നതാണ്. ഡിസംബര്‍ മുതല്‍ മെയ് മാസം വരെ മൂന്നോ നാലോ തവണ കൃഷിചെയ്യാവുന്നതാണ്.
"
https://www.facebook.com/Malayalivartha