കിസാന് പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
കിസാന് പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളുമാണ് മന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റ് അവതരണം രാവിലെ 11 മണിയോടെ ധനമന്ത്രി അവതരിപ്പിക്കാന്‍ തുടങ്ങി.
വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റ്. കാര്‍ഷിക വളര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കി. പി.എം. കിസാന്‍ ആനുകൂല്യം വര്‍ദ്ധിപ്പിക്കും. കിസാന് പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും. അങ്കണവാടികള്‍ക്ക് പ്രത്യേക പദ്ധതിയുണ്ട്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം.
1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാരിന്റെ എട്ടാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.
അതേസമയം ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം...സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന നിലയില്‍. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണിയുടെ പ്രത്യേക സെഷന്‍ ആണ് നടക്കുന്നത് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 184 പോയിന്റ് ഉയര്‍ന്ന് 77,685.03 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റി 50, 0.23 ശതമാനം ഉയര്‍ന്ന് 23,561.65 പോയിന്റിലെത്തി. അതേസമയം, യുഎസ് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് യുഎസ് സൂചികകള്‍ വെള്ളിയാഴ്ച താഴ്ന്നു.
"
https://www.facebook.com/Malayalivartha