കുരുമുളകിന്റെ വിലക്കുതിപ്പ് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു....
![](https://www.malayalivartha.com/assets/coverphotos/w657/326940_1739071714.jpg)
കുരുമുളകിന്റെ വിലക്കുതിപ്പ് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. അഞ്ചു വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന്. 2021ല്‍ കിലോക്ക് 460 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞദിവസം 666 രൂപയിലെത്തി വില.ലോകത്ത് ഏറ്റവുമധികം വിപണനം ചെയ്യുന്ന സുഗന്ധവ്യഞ്ജനമായ കറുത്ത കുരുമുളകിന് വിദേശരാജ്യങ്ങളിലും വിലക്കുതിപ്പ് തുടരുന്നു.
എന്നാല്‍ ആഭ്യന്തര വിപണിയിലെ ആവശ്യകതയുടെ സ്ഥിരതയാണ് കുരുമുളകിന് മെച്ചപ്പെട്ട വില നേടിക്കൊടുക്കുന്നത്. ഏറ്റവുമധികം വിപണിയുള്ള ബ്രസീലിനുപുറമെ വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും കറുത്തപൊന്നിന്റെ വില വര്‍ധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഉല്‍പാദനം കുറയുന്നതാണ് രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
വിലകൂടിയതോടെ സംസ്ഥാനത്തെ കുരുമുളക് കര്‍ഷകര്‍ വിളവെടുപ്പ് ആരംഭിച്ചു. ചൂടുകാരണം വിളവ് നേരത്തേയായതും സംഭരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ നിന്ന് ഗണ്യമായ തോതില്‍ രാജ്യത്ത് കുരുമുളക് ഇറക്കുമതി ചെയ്യുമ്പോഴും ഗള്‍ഫ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ കുരുമുളകിന് വന്‍ ഡിമാന്‍ഡാണെന്നാണ് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha