വേനല്‍ക്കാല കൃഷി പരിചരണം
![](https://www.malayalivartha.com/assets/coverphotos/w657/327000_1739170605.jpg)
മഴക്കാലത്തെക്കാളേറെ പച്ചക്കറി കൃഷിക്ക് ഉത്തമം വേനല്‍ക്കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂഷ്മ നിരിഷണത്തിലൂടെയും ആരംഭത്തില്‍ തന്നെ പുഴുവിന്റെ കൂട് കൂട്ടല്‍, മുട്ടയിടല്‍ മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാനായി കഴിയും.
സംസ്ഥാനത്ത് വേനല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. നല്ല വെയിലാണിപ്പോള്‍ എല്ലാ പ്രദേശത്തും ലഭ്യമാകുന്നത്. വേനല്‍ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഗ്രോബാഗിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന പച്ചക്കറികള്‍ വേനലിലും നല്ല പോലെ വിളവ് തരാന്‍ ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്കാക്ക്, ഒരു കിലോ വേപ്പിന് പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേര്‍ത്ത് ജൈവലായനി തയ്യാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതില്‍ പത്ത് ഇരട്ടി വെള്ളം ചേര്ത്ത് തടത്തില് ഒഴിച്ച് കൊടുക്കാം.
വേനല് കാലത്ത് ഇലപ്പേന്, വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളില്‍ ഇല ചുരളല്‍ വ്യപകമായി കാണാറുണ്ട്. ഇവയെ തടയാന്‍ വേപ്പണ്ണ വെളുത്തുള്ളി സത്ത്, വേപ്പിന് കുരുസത്ത് എന്നിവ ഉപയോഗിക്കാം.
നമ്മുടെ വീടുകളില്‍ തന്നെ തയാറാക്കാവുന്ന ഫിഷ് അമിനോ ലായനി 15 ദിവസം കൂടുമ്പോള് നേര്പ്പിച്ച് ഇലകളില് തളിക്കുന്നത് കീടനിയന്ത്രണത്തിനും പച്ചക്കറികളുടെ വളര്ച്ചക്കും ഉത്തമാണ്. കൂടാതെ വീടുകളില് മീന് കഴുകുന്ന വെള്ളം ഇരട്ടി വെള്ളം ചേര്ത്ത് തടത്തില് ഒഴിച്ച് കൊടുക്കുന്നതിലൂടെ കൂടുതല് ഫലം ലഭിക്കും.
വേനല്‍ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കാനായി തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനില്ക്കാനായി ചെടികള്‍ക്കു ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകള്‍, തടത്തില്‍ നിന്ന് ലഭിക്കുന്ന കളകള്‍ എന്നിവ ചുറ്റുമിട്ട് നനവ് നിലനിര്‍ത്താവുന്നതാണ്. ഗ്രോബാഗിലെ പച്ചക്കറികള്‍ക്കും ഉണങ്ങിയ ഇലകള്‍ , വൈക്കോല്‍, പച്ചിലകള്‍ എന്നിവ മുകള്‍ ഭാഗത്ത് നല്‍കി നനവ് നിലനിര്‍ത്തുകയും ചെയ്യാം.
രോഗങ്ങളില്‍ നിന്നും പച്ചക്കറികളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് സഹായിക്കും.
"
https://www.facebook.com/Malayalivartha