കര്‍ഷകര്‍ ചെറിയൊരാശ്വാസം.... കുരുമുളക് കിലോയ്ക്ക് വില 650 രൂപയോളം

കര്‍ഷകര്‍ ചെറിയൊരാശ്വാസം.... കുരുമുളക് കിലോയ്ക്ക് വില 650 രൂപയോളം. ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുരുമുളകിന് ഭേദപ്പെട്ട വില നിലവിലുണ്ടെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു.
ഉണങ്ങിയ കുരുമുളകിന് മലഞ്ചരക്കു കടകളില്‍ വലിപ്പത്തിനും ഗുണനിലവാരത്തിനും അനുസരിച്ച് 600 മുതല്‍ 650 വരെ വിലയുണ്ട്. സാധാരണ വിളവെടുപ്പ് സീസണായാല്‍ കുരുമുളക് വില കുറയാറുണ്ട്. ഇക്കുറി അത് ഉണ്ടായില്ല.
ഇത്തവണ കുരുമുളക് ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കര്‍ഷകര്‍ . കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് കര്‍ഷകര്‍ . ചെടികളില്‍ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടര്‍ന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞുപോവുകയായിരുന്നു.
ഒരു ചെടിയില്‍ നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്പോള്‍ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായിട്ടുണ്ട്. വിളവെടുപ്പ് സജീവമായതോടെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളില്‍ കുരുമുളക് സംഭരണവും ആരംഭിച്ചു. ഉണക്കിയെടുത്ത കുരുമുളക് വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ കഴിയും എന്നതിനാല്‍ അത്യാവശ്യക്കാര്‍ അല്ലാത്ത കര്‍ഷകര്‍ കുരുമുളക് ഉണക്കി സൂക്ഷിക്കുന്നുമുണ്ട്.
"
https://www.facebook.com/Malayalivartha