Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേന കൃഷി ചെയ്യാം

20 FEBRUARY 2016 04:00 AM IST
മലയാളി വാര്‍ത്ത.

എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 67 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.
ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന ആമരശഹഹൗ ൊമരലൃമി െഎന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.
നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (12 minutes ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (27 minutes ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (37 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (45 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (55 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (1 hour ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (1 hour ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (1 hour ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (1 hour ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (2 hours ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (2 hours ago)

Malayali Vartha Recommends