തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി.

തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റര്‍, കൃഷിവകുപ്പ്, തലനാടന്‍ ഗ്രാമ്പൂ ഉല്‍പ്പാദക സംസ്‌കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് തലനാടന്‍ ഗ്രാമ്പൂവിന് പദവി ലഭിച്ചത്.
തലനാട് പ്രദേശത്തെ പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ് തലനാടന്‍ ഗ്രാമ്പൂവിനെ വ്യത്യസ്തമാക്കുന്നത്. മൊട്ടിന്റെ ആകര്‍ഷക നിറം, വലുപ്പം, സുഗന്ധം, ഔഷധഗുണം എന്നിവകൊണ്ട് വിപണിയില്‍ മുന്‍പ് തന്നെ ശ്രദ്ധ നേടിയതാണ് ഈ ഗ്രാമ്പൂ. ഭൗമസൂചികാ പദവി ലഭിച്ചതോടെ ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ ഇതിന് പ്രിയമേറുമെന്ന് വ്യക്തമാക്കി കൃഷി വകുപ്പ് അധികൃതര്‍ . കേരളത്തില്‍ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച 36 ഉത്പ്പന്നങ്ങളില്‍ 23 എണ്ണവും കാര്‍ഷികോത്പന്നങ്ങളാണ്.
മീനച്ചില്‍ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഡിസംബര്‍- ജനുവരിയാണ് വിളവെടുപ്പ് കാലം.
ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാര്‍, തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha