കരിമ്പ് കൃഷി ചെയ്യാം... കേരളത്തില്‍ അനുയോജ്യമായ കാലാവസ്ഥ

ചൂടുള്ള താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും കരിമ്പ് കൃഷി ചെയ്യാന്‍ അനുയോജ്യം. അനുയോജ്യമായ വിളയാണ് കരിമ്പ്.
കരിമ്പിന് എല്ലായിടത്തും ആവശ്യക്കാര്‍ ഏറെയാണ്. സംസ്ഥാനത്ത് വ്യാപകമായി കരിമ്പ് കൃഷി ചെയ്യുന്നില്ലെങ്കിലും തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ കരിമ്പ് കൃഷിയുണ്ട്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് കരിമ്പ് നടുക.
നല്ല നീര്‍വാഴ്ചയുള്ള ഈര്‍പ്പം നിലനിര്‍ത്തുന്ന മണ്ണാണ് കരിമ്പിന് വളരാന്‍ ഏറ്റവും അനുയോജ്യം. നല്ല ജലസേചന സൗകര്യമുള്ള സ്ഥലം വേണം കരിമ്പ് നടാനായി തിരഞ്ഞെടുക്കാന്‍. തണ്ട് വെട്ടിയെടുത്താണ് കരിമ്പ് നടുക. മൂന്നുതവണയെങ്കിലും നിലം ഉഴുതുമറിച്ചിടണം.
ചാലുകള്‍ കീറിയോ തടമെടുത്തോ കരിമ്പിനായി നിലമൊരുക്കാവുന്നതാണ്. നനക്കാന്‍ സൗകര്യം കുറവാണെങ്കില്‍ തുള്ളി നന പോലുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കാം.
നല്ല വളപ്രയോഗം ആവശ്യമായ വിളയാണ് കരിമ്പ്. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങളാണ് കരിമ്പ് കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. ഇടക്കിടെ കളകള്‍ പറിച്ചു നീക്കാന്‍ ശ്രദ്ധിക്കണം. ഇത് പോഷകങ്ങള്‍ വിളകളിലേക്ക് എത്താന്‍ സഹായിക്കും.കരിമ്പ് നട്ടതിനുശേഷം 10 മുതല്‍ 18 മാസത്തിനുള്ളില്‍ വിളവെടുക്കാം. ഒരുവര്‍ഷത്തെ വളര്‍ച്ച കരിമ്പിന് ആവശ്യമാണ്.
" a
https://www.facebook.com/Malayalivartha