ആന്തൂറിയം കൃഷി ചെയ്യാം
കയറ്റുമതി സാധ്യത ഏറെയുളള ഒരു അലങ്കാരപുഷ്പ ചെടിയാണ് ആന്തൂറിയം. ഇന്ന് ഏകദേശം 500ല്‍ പരം വ്യത്യസ്ത ഇനങ്ങള്‍ നിലവിലുണ്ട്. അതില്‍ വളരെ കുറച്ച് എണ്ണത്തിനു മാത്രമേ കയറ്റുമതി സാദ്ധ്യതയുള്ളൂ.
ആന്തൂറിയം ആന്‍ഡ്രിയാനം, ആന്തൂറിയം വെയ്റ്റ്ചി, ആന്തൂറിയം ഷെര്‍സേറിയാനം എന്നിവയാണ് പ്രധാനമായി കയറ്റുമതി സാദ്ധ്യത കൂടുതലുളള ഇനങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും ഭാഗികവുമായി അന്തരീക്ഷത്തില്‍ വളരുന്ന ഇനങ്ങളാണ്. ഈ ചെടികള്‍ തണല്‍ ഇഷ്ടപ്പെടുന്നു. ഉഷ്ണ പ്രദേശത്ത് 20 30 ശതമാനം മാത്രമേ കൂടിയ വെളിച്ചത്തെ അതിജീവിക്കൂ. കൂടുതല്‍ വെളിച്ചം ഇലകളുടെ മഞ്ഞളിപ്പിനും, ഇലകള്‍ ചുരുളാനും ഇടയാക്കും. എന്നാല്‍ തണല്‍ കൂടിയാല്‍ കായികവളര്‍ച്ച കൂടുകയും പുഷ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അതിനാല്‍ നല്ല വളര്‍ച്ചയ്ക്കും ഒപ്പം കൂടുതല്‍ പൂക്കള്‍ ലഭിക്കാനും കൃത്രിമമായി നിര്‍മ്മിച്ച തണല്‍ ക്രമീകരണ പന്തലുകളില്‍ ആന്തൂറിയം വളര്‍ത്തണം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആപേക്ഷിക ഈര്‍പ്പം 60 ശതമാനവും ഊഷ്മാവ് 30 ഡിഗ്രി സെന്റിഗ്രേഡും ആയി നില നിര്‍ത്തണം.
വിത്ത്, കാണ്ടം മുറിച്ച് വേരുപിടിപ്പിച്ച കഷണം, ചെടിയുടെ ചുവട്ടിലെ ചെറിയ തൈകള്‍ എന്നിവ മുഖേന വംശവര്‍ദ്ധനവ് നടത്താം. എന്നാല്‍ വാണിജ്ജ്യകൃഷിക്ക് വിത്ത് മുഖേന വംശവര്‍ദ്ധനവ് നടത്തുന്നത് അഭികാമ്യമല്ല. കാരണം ഇത് പുതിയ ചെടിയില്‍ വളരെയധികം വ്യതിയാനങ്ങള്‍ സൃഷ്ടിക്കും എന്നതുതന്നെ. ടിഷ്യുകള്‍ച്ചര്‍ മുഖാന്തിരം വളരെ കൂടിയ തോതില്‍ ആവശ്യാനുസരണം തൈകള്‍ ഉണ്ടാക്കാന്‍ കഴിയും.
തൈകള്‍ കൊണ്ട് പരാഗണം നടത്തി വിത്ത് ഉണ്ടാക്കാവുന്നതാണ്. ഒരേ പൂവില്‍ നിന്നോ വ്യത്യസ്ത പൂക്കള്‍ തമ്മിലോ പരാഗണം നടത്താവുന്നതാണ്. 4 - 6 മാസത്തിനുളളില്‍ വിത്ത് പാകമാകും. പാകമായ വിത്തിനുമുകളിലായി കൊഴുപ്പുളള ഒരു ആവരണം കാണാം. ഈ ആവരണം വിത്തിനു മുകളില്‍ നിന്ന് ശ്രദ്ധയോടെ നീക്കം ചെയ്തതിനു ശേഷം ഉടനെ തന്നെ നടണം. വിത്തുകള്‍ വൃത്തിയാക്കിയ മണലിലോ, നനഞ്ഞ പഞ്ഞിയിലോ വച്ച് മുളപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ മുളപ്പിച്ച തൈകളെ മണ്ണിലേക്ക് മാറ്റിനടണം. ഇങ്ങനെ വിത്ത് മുളപ്പിച്ചെടുത്ത തൈകള്‍ പൂക്കാനായി 2 വര്‍ഷം കഴിഞ്ഞെ പൂവിടുകയുള്ളൂ.
ചെടിയുടെ തണ്ട് 3-4 സെന്റീമീറ്റര്‍ നീളത്തില്‍ കുറഞ്ഞത് രണ്ടുമുളയുള്ള കഷണങ്ങളായി മുറിച്ചെടുത്ത് അവയെ കുമിള്‍നാശിനിയില്‍ മുക്കിയതിനു ശേഷം നല്ല മണലില്‍ നടാവുന്നതാണ്. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷണങ്ങള്‍ക്ക് വണ്ണം കൂടുതലാണെങ്കില്‍ അവയെ വീണ്ടും രണ്ടാക്കി മുറിക്കാം. ഇത്തരത്തില്‍ നട്ട കഷണങ്ങള്‍ ഒന്നു രണ്ടു മാസം കൊണ്ടു മുളയ്ക്കും. പൂക്കുന്ന ചെടികളുടെ ചുവട്ടില്‍ നിന്നും വരുന്ന ചെറിയ തൈകള്‍ മാറ്റി നട്ടും പുതിയ ചെടി ഉണ്ടാക്കാം.
തൈകളും 5 മുതല്‍ 10 സെന്റീമീറ്റര്‍ ഉയരമുള്ള വേരു പിടിപ്പിച്ച തണ്ടുകളും ചെടിച്ചട്ടികളിലോ, കവറുകളിലോ, നിലത്തോ മാറ്റിനടാവുന്നതാണ്. സമതലങ്ങളില്‍ ചെടിച്ചട്ടികളില്‍ നടുന്നതാണ് അഭികാമ്യം. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്ററും അതിലധികവും ഉയരമുള്ള സ്ഥങ്ങളില്‍ തടങ്ങളെടുത്ത് നടുന്നതാണ് ഉത്തമം. തറനിരപ്പിനു മുകളില്‍ അയഞ്ഞതും മുറുക്കം കുറഞ്ഞതുമായ വളര്‍ച്ചാമാദ്ധ്യമം ആന്തൂറിയത്തിനു ആവശ്യമാണ്. പഴയതും ചെറിയ കഷണങ്ങളാക്കിയതുമായ തൊണ്ട് (3 സെന്റീമീറ്റര്‍ വലിപ്പം), വിറക് കരി, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവ കൂട്ടികലര്‍ത്തി ചെറിയ ചാലുകളില്‍ തറനിരപ്പില്‍ നിന്നും 10 സെന്റീമീറ്റര്‍ ആഴത്തിലും ഉയരത്തിലും നിറച്ചതിനു ശേഷം ചെടികള്‍ അതില്‍ നടാവുന്നതാണ്. ചെടിച്ചട്ടികളിലും ഇത്തരത്തിലുള്ള മിശ്രിതം നിറക്കാവുന്നതാണ്. ചെടിച്ചട്ടികള്‍ക്ക് മേല്‍ ഭാഗത്ത് 30 സെന്റീമീറ്റര്‍ വ്യാസവും ചുവട്ടില്‍ 3 വലിയ ദ്വാരവും ആവശ്യമാണ്. ഒരു ചട്ടിയില്‍ ഒരു തൈവീതം നടാവുന്നതാണ്. ഇനങ്ങള്‍ക്കനുസരണമായി തറയില്‍ നടുമ്പോള്‍ 45-60 സെന്റീമീറ്റര്‍ അകലം നല്‍കണം. പച്ചച്ചാണകം അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് 10-15 ഇരട്ടിവെള്ളവുമായി കൂട്ടികലര്‍ത്തി 45 ദിവസം വച്ചതിനു ശേഷം, മിശ്രിതം തെളിച്ചെടുത്ത് ആ ലായനി ചെടികളില്‍ തളിക്കുന്നത് നല്ലതാണ്. ഗോമൂത്രം 25 ഇരട്ടി വെള്ളവുമായി കൂട്ടിക്കലര്‍ത്തി ചെടികളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിക്കുകയോ ചെയ്യാവുന്നതാണ്. 2.55 ഗ്രാം രാസവളം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ വളരുന്ന മാധ്യമത്തില്‍ നല്‍കണം. സാവധാനം വളരുന്ന മാധ്യമത്തില്‍ നല്‍കണം. സാവധാനം ലയിക്കുന്ന രാസവളമാണ് നല്‍കുന്നതെങ്കില്‍ അവ 2- 3 മാസത്തിലൊരിക്കല്‍ വേണം നല്‍കാന്‍.
പഴയ ഇലകളും, ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന തൈകളും അപ്പോഴപ്പോള്‍ മാറ്റുകയും മഴക്കാലം എത്തുന്നതിന് മുന്നോടിയായി ചെടി വൃത്തിയാക്കുകയും വേണം.
ബാക്ടീരിയല്‍ ബ്ലൈറ്റ്, ആന്ത്രക്‌നോഡ് എന്നിവയാണ് 2 പ്രധാന രോഗങ്ങള്‍, ചെടിയുടെ തണ്ടുകള്‍ കറുക്കുകയും, ഇലയുടെ തണ്ടുകള്‍ ചീയുന്നതുമാണ് ബാക്ടീരിയല്‍ ബ്ലൈറ്റിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ആന്ത്രക്‌നോഡ് രോഗത്തില്‍ ഇലകളിലും തണ്ടുകളിലും വട്ടത്തിലുള്ള കറുത്ത പൊട്ടുകളായി രോഗലക്ഷണം കാണാം. മാന്‍കോസെബ് 0.3 ശതമാനം അല്ലെങ്കില്‍ കാര്‍ബണ്‍ഡാസിം 0.1 % തളിച്ചു ഈ അസുഖം നിയന്ത്രിക്കാം. പൈതിയം, ഫൈറ്റോഫ്‌തോറ എന്നിവ കാരണമുണ്ടാക്കുന്ന വേരുചീയല്‍ രോഗം 0.3 ശതമാനം വീര്യമുള്ള പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാം.
പൂക്കള്‍ അവയുടെ നീണ്ട തണ്ടിനോടൊപ്പം പറിച്ചെടുക്കണം. പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നതു മുതല്‍ മുക്കാല്‍ ഭാഗം വിടരുന്നതു വരെയുള്ള സമയമാണ് വിളവെടുക്കാന്‍ ഉത്തമം. പുക്കളുടെ നിറത്തിനുണ്ടാകുന്ന വ്യതിയാനം നോക്കി വിളവെടുക്കാം. എന്നാല്‍ ഇനങ്ങള്‍ക്കനുസരിച്ച് നിറത്തിലും വ്യത്യാസം വരാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha