ഉദുമല്‍പേട്ടയില്‍ തക്കാളിക്കു വില ഇടിഞ്ഞു.. കര്‍ഷകര്‍ ദുരിതത്തില്‍

കര്‍ഷകര്‍ ദുരിതത്തില്‍... ഉദുമല്‍പേട്ടയില്‍ തക്കാളിക്കു വില ഇടിഞ്ഞതോടെ കര്‍ഷകര്‍ വിളവ് പാടത്ത് ഉപേക്ഷിക്കുകയാണ്. കിലോയ്ക്ക് 5 മുതല്‍ 10 രൂപ വരെയാണു നിലവില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന വില. എന്നാല്‍ പാടത്തു നിന്നു വിളവെടുത്ത് മാര്‍ക്കറ്റില്‍ എത്തിച്ചു വില്‍പന നടത്തുമ്പോള്‍ കയ്യില്‍ നിന്നു കൂടുതല്‍ പണം മുടക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മാര്‍ക്കറ്റില്‍ തക്കാളി കൂടുതല്‍ എത്തുന്നതാണു വിലയിടിവിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ 3 ആഴ്ചയിലാണ് കൂടുതലും വില ഇടിഞ്ഞത്. 14 കിലോ തക്കാളി ഉള്‍ക്കൊള്ളുന്ന പെട്ടിക്കു നിലവില്‍ ഉദുമല്‍പേട്ട മാര്‍ക്കറ്റിലെ വില 100 മുതല്‍ 150 വരെ രൂപയാണ്. അതായത് 5 മുതല്‍ 10 രൂപയാണു കിലോയ്ക്ക് ലഭിക്കുന്നത്.
ഈ സാഹചര്യത്തിലാണു ന്യായമായ വില ലഭിക്കാത്തതിനാല്‍ വിളവ് പാടത്തു തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടായത്. ഉദുമല്‍പേട്ട, മടത്തക്കുളം, പഴനി, കുമരലിംഗം, കൊലുമം, പെതപ്പംപെട്ടി എന്നിവിടങ്ങളിലായി മുപ്പതിനായിരം ഏക്കറിലാണു തക്കാളി കൃഷി ചെയ്തുവരുന്നത്. നിലവില്‍ വിളവെടുപ്പു നടത്തിയ ശേഷം വീണ്ടും കൃഷിയിറക്കാനായി കര്‍ഷകര്‍ക്കു നല്‍കാനായി തയ്യാറാക്കിയിരിക്കുന്ന തക്കാളിത്തൈകള്‍ വില്‍പന നടക്കാത്തതോടെ നഴ്‌സറികളില്‍ നശിക്കുന്ന അവസ്ഥയാണ്.
തക്കാളിത്തൈ ഒന്നിന് 60 പൈസ മുതല്‍ ഒരു രൂപ വരെയാണു വില. അതിര്‍ത്തി കടന്നാല്‍ തക്കാളിക്ക് ഇരട്ടിവില തമിഴ്നാട്ടില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞിട്ടും അതിര്‍ത്തി കടന്നാല്‍ തക്കാളിക്ക് ഇരട്ടിവില തന്നെ നല്‍കുകയും വേണം. നിലവില്‍ മറയൂരില്‍ 10 മുതല്‍ 20 രൂപ വരെയാണ് ഒരു കിലോ തക്കാളി കടകളിലും വാഹനങ്ങളുമായി വില്‍പന നടത്തുന്നത്.
"
https://www.facebook.com/Malayalivartha