കുരുമുളക് കര്‍ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക്...

കുരുമുളക് കര്‍ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് . 2014ല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ക്വിന്റലിന് 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട് കനത്ത വില തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.
ഒരുവേള 40,000ത്തിലും താഴ്ന്ന് ഇടപാടുകള്‍ നടന്നത് ഒരു വിഭാഗം കര്‍ഷകരെ മറ്റ് വിളകളിലേക്ക് തിരിയാനും നിര്‍ബന്ധിതരാക്കി. എന്നാല്‍, പിന്നിട്ടവാരം കുരുമുളക് വില 72,100 രൂപയായി ഉയര്‍ന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു.കുരുമുളക് വില ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ആഗോള തലത്തില്‍ ഇടിഞ്ഞത് മുന്‍നിര ഉല്‍പാദന രാജ്യമായ വിയറ്റ്നാം കര്‍ഷകരെ തളര്‍ത്തി.
2020 കാലയളവില്‍ അവരുടെ ഉല്‍പാദനം രണ്ടുലക്ഷം ടണ്ണിന് മുകളിലേക്ക് നീങ്ങിയതാണ് വില തകര്‍ച്ചക്ക് തുടക്കമിട്ടത്. ടണ്ണിന് 2000 ഡോളറിന് പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു. കാര്‍ഷിക ചെലവുകള്‍ താങ്ങാനാവാതെ വിയറ്റ്നാം, കുരുമുളകിനെ തഴഞ്ഞ് മറ്റ് വിളകളിലേക്ക് തിരിഞ്ഞത് ആഗോള തലത്തില്‍ ചരക്ക് ക്ഷാമത്തിന് കാരണമായി.
https://www.facebook.com/Malayalivartha