ഉഴുന്ന് തനിവിളയായോ മിശ്രവിളയായോ കൃഷി ചെയ്യാം
നെല്പാടങ്ങളില്‍ ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്ത് കഴിഞ്ഞ് തരിശിടുന്ന ഇടവേളകളില്‍ ഉഴുന്ന് തനി വിളയായി വളര്‍ത്താം ഖരീഫ് വിളക്കാലത്ത് തനിവിളയായോ മിശ്രവിളയായോ വളര്‍ത്തുകയും ചെയ്യാം.
ഇനങ്ങള്‍.
1. ടി9, സി ഓ2, എസ്1, ടി.എ.യു2, ടി.എം.വി1, കെ.എം2, ശ്യാമ
ഇതില്‍ ടി9 എന്ന ഇനം വരല്‍ച്ച ഒരു പരിധി വരെ സഹിക്കാന്‍ കഴിവുളളതാണ്. ടി.എ.യു2 ആകട്ടെ തെങ്ങിന്‍ തോട്ടത്തിലെ ഭാഗിക തണലുളള സ്ഥലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. ടി എം വി1, കെ എം2, എന്നിവ ഓണാട്ടുകരയില്‍ വൈകി നടീലിന് യോജിച്ചതും ശ്യാമ എന്ന ഇനം ഓണാട്ടുകരയിലെ തന്നെ വേനല്‍ക്കാല തരിശുപാടങ്ങള്‍ക്ക് ഇണങ്ങിയതുമാണ്.
വിത്ത് നിരക്ക്
തനി വിള20 കി.ഗ്രാം/ഹെകടര്‍
മിശ്രവിള6 കിഗ്രാം/ഹെകട്ര്!
വിത
ക്യഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക.
സെ മീ 15 സെ മീ ഇടയകലം നല്ല വിളവ് നല്‍കും. ഉഴുന്ന് വിത്തില്‍ പുരട്ടുന്നതിന് രണ്ട് റൈസോബിയംകള്‍ച്ചറുകള്‍ ലഭ്യമാണ്. കെ എ യുബി ജി 2, ബി ജി12.
വളപ്രയോഗം
കമ്പോസ്റ്റ് ഹെക്ടറിന് 20 ടണ്‍(അടി വളം),കുമ്മായംഹെക്ടറിന് 250 കിലോ അല്ലെങ്കില്‍ ഡോളോമൈറ്റ് 400 കിലോ ഗ്രാം,
നൈട്രജന്‍ഹെക്ടറിന് 20 കിലോ ഗ്രാം ,ഫോസ്ഫറസ്‌ഹെക്ടറിന് 30 കിലോ ഗ്രാം,പൊട്ടാഷ്‌ഹെക്ടറിന് 30 കിലോ ഗ്രാം
ആദ്യ ഉഴവിനോടൊപ്പം കുമ്മായം അടി വളമായി നല്‍കണം. പകുതിയളവ് നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവിനൊടൊപ്പം ചേര്‍ക്കണം. ബാക്കിയുളള 10 കിലോ നൈട്രജന്‍ 2% വീര്യമുളള യുറിയ തളിക്കണം. കാര്യമായ കീടശല്യം കാണുന്നുവെങ്കില്‍ 0.15% കാര്‍ബറില്‍ തളിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha