Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തണ്ണിമത്തന്‍ കൃഷി ചെയ്യാം

01 MARCH 2016 04:24 AM IST
മലയാളി വാര്‍ത്ത.

 വേനല്‍ക്കാലത്ത് കമ്പോളങ്ങളില്‍ വില്പനയ്ക്കായി കൃഷി ചെയ്തുവരുന്ന, വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിളയാണ് തണ്ണിമത്തന്‍. കുക്കുര്‍ ബിറ്റേസിയേ കുടുംബത്തില്‍പ്പെട്ട സിട്രുലസ് ലനേറ്റ്‌സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. വടക്കേ ഇന്‍ഡ്യയിലും തമിഴ്‌നാട്ടിലും ധാരാളമായി കൃഷി ചെയ്തു വരുന്ന ഈ വിള, കേരളത്തിലെ മകരകൊയ്ത് കഴിഞ്ഞിട്ടുള്ള നെല്‍പാടങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയും മണ്ണും തണ്ണിമത്തന്‍ കൃഷിക്ക് തികച്ചും അനുയോജ്യമാണ്. പച്ചക്കറി വിളയാണെങ്കിലും വളരെ അപൂര്‍വ്വമായേ ഇത് പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്നുള്ളൂ. പച്ച പുറംതോടും രക്തവര്‍ണ്ണമായ അകക്കാമ്പോടുകൂടിയ വിളഞ്ഞ മധുരമുള്ള കായ്കള്‍ ഒരു പ്രകൃതിദത്ത ദാഹശമനിയായി കണക്കാക്കപ്പെടുന്നു. തൊണ്ണൂറ്റിയാറ് ശതമാനത്തോളം (96%) ജലാംശമുള്ള ഇതിന്റെ കായ്കളില്‍ മറ്റുവെള്ളരി വര്‍ഗ്ഗവിളകളെ അപേക്ഷിച്ച് കൂടുതല്‍ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. മാത്രമല്ല ഭാവഹം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥയും മണ്ണും
അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും.
നീര്‍വ്വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം. മണ്ണിലെ അമഌാര സൂചിക 6.5നും 7.0 നും ഇടയ്ക്കാണ് ഏറ്റവും നല്ലത് അമഌരസമുള്ള മണ്ണിലും തണ്ണി മത്തന്‍ നന്നായി വളരുന്നു.
നടീല്‍ വസ്തു
നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. വിത്തിന്റെ വലിപ്പത്തേയും കൃഷി രീതിയേയും ആശ്രയിച്ച് വിത്ത്‌നിരക്കിന് വ്യത്യാസമുണ്ട്. കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന'ഷുഗര്‍ ബേബി' എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും.
ഇനങ്ങള്‍
കായ്ക്കളുടെ വലിപ്പത്തിവും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ കേരളത്തിനു യോജിച്ച ഏതാനും ഇനങ്ങളുടെ പേരും മറ്റു പ്രത്യേകതകളും ചുവടെ ചേര്‍ത്തിരിക്കുന്നു.
'ഷുഗര്‍ ബേബി': ശരാശരി 48 കി.ഗ്രാം തൂക്കം വരുന്ന കായ്പ്പുകളുടെ പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്. മൂന്നു മുതല്‍ നാല് മാസക്കാലം ദൈര്‍ഘ്യമുള്ള ഇതിന്റെ ഉല്‍പ്പാദന ക്ഷമത 60 ടണ്‍/ ഏക്കര്‍ ആണ്. ഇടത്തരം വലിപ്പമുള്ള കായ്കളുടെ തൊണ്ടിന് കട്ടി കുറവാണ് എന്നതും ഈ ഇനത്തിന്റെ പ്രത്യേകതകള്‍ ആണ്.
അര്‍ക്കാ മാനിക്ക് : ഇളം പച്ച നിറത്തില്‍ കടും പച്ച നിറത്തിലുള്ള വരകളോടു കൂടിയ കായ്കള്‍ 6 കി.ഗ്രാം. വരെ തൂക്കം കാണിക്കുന്നു.
അസാഹി യമാറ്റോ; പുറം തൊണ്ടിന് ഇളം പച്ചനിറവും അകക്കാമ്പിന് നല്ല പിങ്ക് നിറവു മുള്ള കായ്കളുടെ ശരാശരി തൂക്കം 78 കി.ഗ്രാം ആണ്.
ദുര്‍ഗാരപുര മീഠ; 110-120 ദിവസങ്ങള്‍ മൂപ്പുള്ള ഈ ഇനത്തിന്റെ കായ്കള്‍ ചാരനിറത്തിലുള്ള പുറം തൊണ്ടും ചുവന്ന കാമ്പോടും കൂടിയതാണ്. കായ്കളുടെ ശരാശരി തൂക്കം 68 കി.ഗ്രാം. വരും.
പി.കെ.എം.1 : 120135 ദിവസം മൂപ്പുള്ള വലിയ കായ്കളോടുകൂടിയ ഈ ഇനം ഒരു ഹെക്ടറില്‍ നിന്ന് 36-38 ടണ്‍ വിളവ് തുടരുന്നു.
മേല്‍പ്പറഞ്ഞ ഇനങ്ങള്‍ കൂടാതെ ചാള്‍സ്‌റണ്‍ഗ്രെ, ന്യൂ ഹാംഷയര്‍ മിഡ്ജറ്റ്, ഇംപ്രൂവ്ഡ് ഷിപ്പര്‍, ദുര്‍ഗ്ഗാപുരാ കേസര്‍ തുടങ്ങിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. അര്‍ക്കാ ജ്യോതി, മധു, മിലന്‍ എന്നിവ ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളാണ്. അര്‍ക്കാ ജ്യോതി 90 ദിവസം കൊണ്ട് ശരാശരി 48 ടണ്‍ വിളവു നല്‍കുന്നു. ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം വികസിപ്പിച്ചടുത്ത വിത്തില്ലാത്ത ഒരു സങ്കരയിനമാണ് പൂസാ ബദാന.
നടീല്‍ രീതി
കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുല്ലതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 45 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം
വളപ്രയോഗം
തണ്ണിമത്തന്റെ കൃഷി രീതിയെ കുറിച്ച് കൃഷിരീതിയെകുറിച്ച് കൃഷി വിഞ്ജാന കേന്രം പുറമുറ്റം ഹരിത സംഘത്തിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തില്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഏറ്റവും ഫലപ്രദമായി കണ്ടു. അതിന്‍ പ്രകാരം തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യമായ വളപ്രയോഗ രീതിയാണ് താഴെ കൊടുത്തിട്ടുള്ളത്.
തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാത്രമല്ല മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിത്ത് മുളച്ച് 34 ഇല പരുവമാകുമ്പോള്‍ അതായത് 15-25 ദിവസങ്ങള്‍ക്കു ശേഷം, 3 കിലേഗ്രാം മണ്ണിര കമ്പോസ്‌റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ (30-35 ദിവസങ്ങള്‍ക്ക് ശേഷം) 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.
മണ്ണിര കമ്പോസ്റ്റിന് പകരം കമ്പോസ്‌റ്റോ മറ്റ് ജൈവവളങ്ങളോ ചേര്‍ക്കാവുന്നതാണ്. രാസവളങ്ങളുടെ അമിതപ്രയോഗം കായ്‌പൊട്ടലിന് കാരണമായേക്കാം.
ആദ്യ കാലങ്ങളില്‍ 23 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.
ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടുകൊടുക്കേണ്ടത് അനിവാര്യമാണ്.
തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങലും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ കാര്‍ബറില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും, പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാവുന്നതാണ്.
വിത്തിട്ട് 35-45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 30-40 ദിവസം പ്രായമായ കായ്കളണ് പറിക്കുവാന്‍ പാകമായത്. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. ക്യത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേന്‍മയുളള കായ്കള്‍ ലഭിക്കേണ്ടതിന് വളരെ പ്രധാന്യമര്‍ഹിക്കുന്നു. വിളവെടുക്കാറായ കായ്കളോട് ചേര്‍ന്നുളള വളളികള്‍ വാടിത്തുടങ്ങുന്നു. മാത്രമല്ല നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടി ഭാഗത്തെ വെളള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയം, നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതത്ത ശബ്ദം കേള്‍ക്കാം എന്നാല്‍ പാകമാകാത്ത കായ്കളില്‍ നിന്ന് ലോഹ കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.
ഷുഗര്‍ ബേബി എന്ന ഇനത്തില്‍ നിന്ന് ശരാശരി അഞ്ച് കി. ഗ്രാം തൂക്കമുളള 68 കായകള്‍ വരെ ലഭിക്കുന്നു. അങ്ങനെ ഒരേക്കറില്‍ നിന്ന് ഉദ്ദേശം 60 ടണ്‍ വരെ വിളവെടുക്കാം.
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. വിത്തും അതിനോട് ചേര്‍ന്ന മാംസഭാഗങ്ങളും കലക്കി ഒരു ദിവസം വച്ചതിനു ശേഷം താഴെ അടിയുന്ന വിത്തുകള്‍ മാത്രം എടുക്കുക. ആ വിത്തുകള്‍ നന്നായി കഴുകിയുണക്കി ഒരു കി.ഗ്രാം വിത്തിന് 2.5 ഗ്രാം തൈറാം എന്ന തോതില്‍ കുമില്‍ നാശിനി പുരട്ടി പോളിത്തീന്‍ കവറില്‍ സൂക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്... എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും, എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ  (13 minutes ago)

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (6 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (6 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (6 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (7 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (12 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (13 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (14 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (14 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (14 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (15 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (15 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (16 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (16 hours ago)

Malayali Vartha Recommends