ചുരയ്ക്ക അഥവാ ബോട്ടില്‍ ഗോഡ് കൃഷി
ജനുവരി , മാര്‍ച്ച്, സെപ്തംബര്‍ ഡിസംബര്‍ എന്നീ കാലങ്ങളില്‍ ചുരക്ക കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷി ചെയ്യുമ്പോള്‍ വിത്ത് നടുന്നത്ല്‍ മേയ് ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യത്തെ മഴക്കുശേഷമാവുന്നത് വളരെ നല്ലതാണ്.
പസാ സമ്മര്‍ പ്രൊലിഫിക് ലോംഗ്, അര്‍ക്കാ ബാഹര്‍ എന്നീ ഇനങ്ങളുണ്ട്.
30-45 സെന്റിമീറ്റര്‍ ആഴത്തില്‍ 60 സെന്റിമീറ്റര്‍ വ്യാസത്തിലുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍ പന്തലില്‍ പടര്‍ത്താനുള്ള സൗകര്യാര്‍ത്ഥം ഒരുക്കേണ്ടതാണ്. തറയില്‍ പടരുന്നതിനായി കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 34 മീറ്റര്‍ അകലവും പാലിക്കണം. കുഴികളില്‍ കാലിവളവും, രാസവളവും മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.
കുഴി ഒന്നിന് 4 മുതല്‍ 5 വിത്തുവരെ നടാവുന്നതാണ്. 2 ആഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത ചെടികളെ നീക്കം ചെയ്ത് കുറഞ്ഞത് 3 ചെടികള്‍ ഒരു കുഴിയില്‍ നിലനിര്‍ത്തണം.
അടിവളമായി 2025 ടണ്‍ കാലിവളവും, പകുതി പാക്യജനകവും (35 കിഗ്രാം), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) നല്‍കണം. ബാക്കി പകുതി പാക്യജനകം (35 കി.ഗ്രാം) പലപ്പോഴായി 2 ആഴ്ചയ്ക്ക് ഒരിക്കല്‍ നല്‍കേണ്ടതാണ്.
വളര്‍ച്ചയുടെ ആദ്യകാല ഘട്ടങ്ങളില്‍ 34 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം. വള്ളികള്‍ പന്തലിലോ, തറയിലോ പടര്‍ത്താവുന്നതാണ്. വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും മണ്ണ് ഇളക്കലും നടത്തേണ്ടതാണ്. മഴക്കാലത്ത് മണ്ണ് കൊത്തി കിളക്കുകയും ചെയ്യണം.
എപ്പിലാക്‌നാ വണ്ടുകളും, ചുവന്ന പംപ്കിന്‍ വണ്ടുകളുമാണ് പ്രധാന കീടങ്ങള്‍. ഡൗണി മില്‍ഡ്യു, പൗഡറി മില്‍ഡ്യു എന്നിവയാണ് പ്രധാന രോഗങ്ങള്‍. കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിച്ച് 10 ദിവസത്തിനു ശേഷമേ വിളവെടുപ്പ് നടത്താവൂ. കായ്കള്‍ നന്നായി കഴുകിയതിനു ശേഷമേ പാചകം ചെയ്യാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha