ചുവന്ന ഇഞ്ചികൃഷി
കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന സുഗന്ധവിളകളിലൊന്നാണ് ഇഞ്ചി. ഇഞ്ചി എളുപ്പമായി കൃഷി ചെയ്യുന്നത് കൊണ്ട് കര്‍ഷകരുടെ പ്രിയവിളയാക്കുന്നു. ഇഞ്ചി ഭക്ഷ്യവസ്തുക്കള്‍ക്ക് രുചിനല്‍കുന്നതോടൊപ്പം ഔഷധികൂടിയായ ചുക്ക് ഉത്പാദിക്കാനും ഉപയോഗിക്കുന്നു. ഇഞ്ചിയുടെ പുതിയ അവതാരം ഇന്‍ഡൊനീഷ്യന്‍ ചുവന്ന ഇഞ്ചിയും ഇപ്പോള്‍ തരംഗമാകുകയാണ്.
ഇന്‍ഡൊനീഷ്യയില്‍നിന്നെത്തിയ ചുവന്ന ഇഞ്ചിയുടെ വിത്ത് പരീക്ഷണാര്‍ഥം കൃഷിചെയ്തപ്പോള്‍ മികച്ച വിളവും രോഗപ്രതിരോധശേഷിയും കണ്ട് കൃഷി വ്യാപകമാക്കുകയായിരുന്നു. ഭൂകാണ്ഡത്തിനു ചുവപ്പുനിറമുള്ള ഈ ഇനത്തില്‍ ഒരു ചുവട്ടില്‍നിന്നുതന്നെ നൂറിലേറെ ചിനപ്പുകള്‍ വളര്‍ന്നു. ജൈവവളങ്ങള്‍ ചേര്‍ത്തായിരുന്നു കൃഷി. നാടന്‍ ഇഞ്ചിയിനങ്ങളേക്കാള്‍ വിളവ് ചുവന്ന ഇഞ്ചിക്ക് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി ഇവയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha