കൗതുകമേറി ചാമ്പയ്ക്ക കിലോയ്ക്ക് 900 രൂപ വില
കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്‌ലന്‍ഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസര്‍ എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ ഇത്തരം ഒരു കിലോ ചാമ്പയ്ക്കയ്ക്ക് 900 രൂപയാണു വില. സാധാരണ ചാമ്പയ്ക്കയേക്കാള്‍ വലുപ്പമുള്ള ഈ ചാമ്പയ്ക്കയ്ക്ക് നല്ല മധുരമുള്ളതിനാല്‍ ജ്യൂസിനും ഉപയോഗിക്കുന്നുണ്ട്.
അധ്യാപകനായ ജോയി കൃഷിയോടുള്ള താല്‍പര്യം മൂലം പേരാമംഗലം മനപ്പടിയില്‍ നഴ്‌സറിയും നടത്തുന്നുണ്ട്. വീടിനോടു ചേര്‍ന്ന നാല് ഏക്കര്‍ സ്ഥലത്താണു കൃഷിയിറക്കിയിട്ടുള്ളത്. ജൈവ പച്ചക്കറി, ചെറുനാരങ്ങ, ഓറഞ്ച്, മുള്ളാത്ത, മാംഗോസ്റ്റിന്‍, ബട്ടര്‍ ഫ്രൂട്ട്, വാഴ, മാവ്, പ്ലാവ് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ജനുവരിയില്‍ പൂത്ത ചാമ്പയ്ക്ക മരത്തില്‍ നിറയെ ചാമ്പയ്ക്ക കായ്ച്ചതു കാണാനായി ഒട്ടേറെ പേര്‍ തോട്ടത്തില്‍ എത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha