ആന്തൂറിയം വര്‍ണാഭമാക്കാം
ആന്തൂറിയം കൃഷി ചെയ്ത് വിശ്രമവേളകളില്‍ ആദായവും ആനന്ദകരവുമാക്കാം. പല നിറങ്ങളില്‍പെട്ട 3000 ആന്തൂറിയം 1000ത്തില്‍പ്പരം ഓര്‍ക്കിഡുകളും ചെടികളോടൊപ്പം വളരും. അഗ്‌നിഹോത്രി, ലിവര്‍റെഡ്, ക്യാന്‍ക്യാന്‍, ക്യൂബ ട്രോപ്പിക്കല്‍, നിറ്റ, അക്രോപോളീസ്, ജിനോ ഓറഞ്ച്, ഹണിമൂണ്‍ റെഡ്, ലിമവൈറ്റ്, മൗറീഷ്യസ് ഓറഞ്ച്, ചിലി റെഡ് തുടങ്ങി നിരവധി ഇനങ്ങളുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത പത്തുതരം ആന്തൂറിയം പൂച്ചെടികളുണ്ട്.
വിവിധതരം ആന്തൂറിയങ്ങളുടെ കൃത്രിമ പരാഗണത്തിലൂടെ വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഇനങ്ങള്‍. ഇത്തരം സങ്കരയിനങ്ങളെ വളര്‍ത്തിയെടുക്കാന്‍ നീണ്ട നാളത്തെ കാത്തിരിപ്പും വേണം. നന്നായി പഴുത്തവിത്തുകള്‍ അടര്‍ത്തി എടുത്ത് കഴുകി തരിയുള്ള ആറ്റുമണല്‍ കണ്ണന്‍ചിരട്ടയിലെ വലിയ കണ്ണ് പൊട്ടിച്ചശേഷം അടിഭാഗത്ത് ചെറിയ ഓട്ടിന്‍കഷ്ണങ്ങള്‍ വെച്ചശേഷം മണല്‍നിറച്ച് അതിലാണ് വിത്തുപാകുന്നത്.
ഒരു പൂവിന് 10 മുതല്‍ 12 രൂപ വരെ വിലകിട്ടുന്നുണ്ട്. പൂക്കളും ചെടികളുമായി മാസം 20,000 രൂപയുടെ വിപണനം ഇവിടെ നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര കൃഷിഭവന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വഴി 35,000ത്തോളം രൂപ സഹായധനമായി ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha