അപൂര്‍വതയായി കദംബവൃക്ഷം
പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കദംബവൃക്ഷം പൂവിട്ടു. ശില്‍പ നിര്‍മാണത്തിനും സുഗന്ധതൈലം നിര്‍മിക്കുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്.
മഴക്കാലത്ത് പുഷ്പിക്കുന്ന ഇതിന്റെ ഗന്ധം ഒരു കിലോമീറ്റര്‍ ചുറ്റളവ് വരെ വ്യാപിക്കും. ഗോളാകൃതിയാണ് പുഷ്പത്തിനുള്ളത്. കൃഷ്ണന് പ്രിയപ്പെട്ട വൃക്ഷമായതിനാല്‍ ഹരിപ്രിയ എന്നും ഇതിന് പേരുണ്ട്.
പുരാണങ്ങളില്‍ ദുര്‍ഗാദേവി കദംബവനത്തില്‍ താമസിക്കുന്നതായി പറയുന്നുണ്ട്. ലളിതാ സഹസ്രനാമത്തിലും കദംബ വനവാസിനി എന്ന പ്രയോഗം കാണാം. ചെട്ടികുളങ്ങര ഈരേഴ വടക്ക് മേച്ചേരില്‍ അമൃതകൃപയില്‍ രമേശിന്റെ വീട്ടുവളപ്പിലാണ് കദംബമരം പൂവിട്ടത്.
കോയമ്പത്തൂരിലെ എട്ടുമല നഴ്‌സറിയില്‍ നിന്നുമാണ് നാലു വര്‍ഷം മുമ്പ് ഇത് വാങ്ങിയത്. അഞ്ചു ദിവസം വരെ പുഷ്പം വാടാതെ നില്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha