പച്ചക്കറിത്തൈകളിലെ ഗ്രാഫ്റ്റിംഗ്
ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കുന്ന പച്ചക്കറിത്തൈകളുണ്ടാക്കാന്‍ ഉത്തമമായ മാര്‍ഗമാണ് ഗ്രാഫ്റ്റിംഗ്്. റൂട്ട് സ്റ്റോക്കായി പ്രതിരോധശേഷിയുള്ള ഇനം കണെ്ടത്തി അതില്‍ അത്യുത്പാദന ശേഷിയുള്ള തൈചേര്‍ക്കുന്ന രീതിയാണിത്.
ഗ്രാഫ്റ്റിംഗ്
തക്കാളിയും വഴുതിനയും ചുണ്ടയിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ഇതിനായി ചുണ്ടയുടെയും ഒട്ടിക്കാനുദ്ദേശിക്കുന്ന തക്കാളി, വഴുതിന എന്നിവയുടെയും ഹൈബ്രിഡ് ഇനങ്ങള്‍ പ്രോട്രേയില്‍ വിത്തുപാകി പ്രത്യേകം വളര്‍ത്തിയെടുക്കണം. ചുണ്ടവിത്ത് മുളയ്ക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ നേരത്തേ തന്നെ പാകണം. പാകിയ വിത്തുകള്‍ രണ്ടാഴ്ചകൊണ്ട് മുളച്ചു പൊങ്ങും. ഇവ നാലാഴ്ചകൊണ്ട്് 10-12 സെന്റീമീറ്റര്‍ ഉയരമെത്തും. ഈ പ്രായത്തില്‍ ചൂണ്ടത്തൈകളില്‍ ഗ്രാഫ്റ്റിംഗ് നടത്താം. തക്കാളി, വഴുതിന എന്നിവയുടെ തൈകള്‍ വിത്തുപാകി 15-20 ദിവസം കൊണ്ട് 10-12 സെന്റീമീറ്റര്‍ ഉയരം വയ്ക്കും.
ഗ്രാഫ്റ്റ് ചെയ്യുന്ന ചുണ്ടയുടെ തൈകള്‍ കടഭാഗത്തു നിന്ന് അഞ്ചുസെന്റീമീറ്റര്‍ ഉയരത്തില്‍ മുറിക്കണം. ഒട്ടിക്കാനുദ്ദേശിക്കുന്ന വഴുതിന, തക്കാളി തൈകള്‍ ഇതേരീതിയില്‍ ചുവടില്‍ നിന്ന് അഞ്ചു സെന്റീമീറ്റര്‍ ഉയരത്തില്‍ മുറിക്കണം. ചുണ്ടത്തെകളില്‍ മുറിച്ചടുത്ത ഭാഗത്തിനു മധ്യത്തില്‍ നെടുകേ 3-4 സെന്റീമീറ്റര്‍ നീളത്തില്‍ താഴേക്ക് മൂര്‍ച്ചയുള്ള ബ്ലേഡുപയോഗിച്ച് കീറുക. മുകളില്‍ വയ്ക്കാനുള്ള തക്കാളി, വഴുതിന തൈ ഢ ആകൃതിയല്‍ കീഴ്ഭാഗം ബ്ലേഡുകൊണ്ട് തൊലി കളഞ്ഞ് താഴത്തെതൈയുടെ കീറിയ ഭാഗത്തേക്കിറക്കി ഗ്രാഫ്റ്റിംഗ് ക്ലിപ്പിടുക. ഇപ്രകാരം ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ മിസ്റ്റ്് ചേമ്പറുകളില്‍ അഥവ തണുപ്പുള്ള അന്തരീക്ഷത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ഒരാഴ്ച സൂക്ഷിക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ക്ലിപ്പ് മാറ്റാം. മുളക്, കാപ്‌സിക്കം തൈകള്‍ ഇതേരീതിയില്‍ പ്രതിരോധ ശക്തിയുള്ള മുളകിനങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്യാം. 15-20 ദിവസത്തിനുള്ളില്‍ തൈകള്‍ ഗ്രാഫ്റ്റിംഗിന് പ്രായമാകും. തക്കാളിയും വഴുതിനയും ചെയ്ത രീതിയില്‍ തന്നെ ഗ്രാഫ്റ്റിംഗ് നടത്താം.
തൈകള്‍ നടുമ്പോള്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗം 2-3 സെന്റീമീറ്റര്‍ എങ്കിലും മണ്ണിനു മുകളിലായി വേണം നടാന്‍.ഗ്രാഫ്റ്റ് ചെയ്തതിനു താഴെ നിന്നു വരുന്ന ശിഖരങ്ങള്‍ ഒടിച്ചു മാറ്റിക്കളയണം. പരിജ്ഞാനമുള്ളവര്‍ക്ക് ദിവസം 600-800 തൈകള്‍ വരെ നിര്‍മിക്കാം.
വിത്തിനും വിജ്ഞാനത്തിനും
വിവിധയിനം തൈകള്‍ക്കും വിത്തുകള്‍ക്കും മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ബുക്കിംഗ് അനുസരിച്ച് തൈകള്‍ നല്‍കും. തൈകള്‍ ആവശ്യമുള്ളവര്‍ 0487-2370726, 9446370726 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഗ്രാഫ്റ്റിംഗില്‍ മണ്ണുത്തി വിജ്ഞാന വ്യാപന വിഭാഗത്തിലെ കമ്യൂണിക്കേഷന്‍ സെന്ററില്‍ പരീശിലനം നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha