ഡ്രാഗണ് ഫ്രൂട്ട്
കള്ളിച്ചെടിയില് നിന്ന് ലഭിക്കുന്ന സ്വാദിഷ്ടമായ പഴമാണ് ഡ്രാഗണ് ഫ്രൂട്ട്. ഉഷ്ണമേഖലാ പഴമായ ഇത് തെക്കേ അമേരിക്കന് സ്വദേശിയാണ്. ഇപ്പോള് ചൈന, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‌സ് തുടങ്ങിയ രാജ്യങ്ങളില് വന്തോതില് കൃഷിചെയ്യുന്നു. അടുത്ത കാലത്താണ് നമ്മുടെ പഴങ്ങളുടെ കൂട്ടത്തില് ഈ വിഐപി എത്തിയത്. പിത്തായ എന്ന പേരിലും ഈ പഴം അറിയപ്പെടുന്നുണ്ട്.
ഇത് കൃഷി ചെയ്യാന് നല്ല നീര്വാര്ച്ചയുള്ള സ്ഥലമാണ് വേണ്ടത്. തൈ നട്ട് വളര്ന്നു വരുമ്പോള് കരിങ്കല്തൂണിന് മുകളില് സൈക്കിള് ടയര് ഉറപ്പിച്ച് അതിലേക്ക് കയറ്റിവിട്ടാണ് ഈ ചെടി വളര്ത്തുന്നത്. തണ്ടും ഇലയും എല്ലാം ഒന്നുതന്നെയാണ്. ഈ തണ്ടിന്റെ അറ്റത്താണ് കായ് ഉണ്ടാകുന്നത്. തണ്ടിന്റെയും കായുടെയും ആകൃതികൊണ്ടും പുറത്ത് ശല്ക്കങ്ങള്‌പോലെയുള്ള തൊലിയും പിങ്ക് നിറവുമാണ് ഈ പഴത്തിന് ഡ്രാഗണ് ഫ്രൂട്ട് എന്നപേര് നല്കിയത്. ടൗണിലെ സൂപ്പര്മാര്ക്കറ്റുകളില് 300– 400 രൂപ വില ഡ്രാഗണ് പഴത്തിന് വിലയുണ്ട്.
https://www.facebook.com/Malayalivartha