ചോളവും വയനാടന്‍ മണ്ണിലേക്ക്
കന്നഡ ഗ്രാമങ്ങളിലെ പ്രധാന കൃഷികളിലൊന്നായ ചോളവും കബനി കടന്ന് വയനാടന്‍ മണ്ണില്‍ വേരുറപ്പിക്കുന്നു. മൂന്നു മാസം കൊണ്ട് ആദായമെടുക്കാവുന്ന ചോളം ഇപ്പോള്‍ കാര്യമായി ഇവിടെയും കൃഷി ചെയ്യുന്നു. കബനിയുടെ തീരഗ്രാമങ്ങളായ കൃഗന്നൂര്‍, കൊളവള്ളി, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ചോളം കൃഷി.
പശിമയുള്ളതും വളക്കൂറുള്ളതുമായ കറുത്ത മണ്ണ് ചോളത്തിന് ഉത്തമമാണ്. ഇവിടെ വിളവെടുത്ത ചോളം വില്‍പനയ്ക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍വരെയെത്തുന്നുണ്ട്. കബനിഗിരി ക്ഷീരസംഘം കര്‍ഷകരില്‍ നിന്ന് ചോളം വാങ്ങി മറ്റ് പച്ചക്കറികള്‍ക്കൊപ്പം കോഴിക്കോട്ടേയ്ക്ക് അയയ്ക്കുന്നുണ്ട്. ഇവിടെ പ്രാദേശികമായും വില്‍പനയുണ്ട്. പുതുമഴയാരംഭത്തില്‍ മണ്ണിളക്കി വിത്തിടുന്നതോടെ ചോളത്തിന്റെ പണി ഏതാണ്ട് കഴിഞ്ഞു.
കൃഷിയിടത്തില്‍ കാട് കയറരുതെന്ന് മാത്രം. കര്‍ണാടകയില്‍ ചോളം വിളവെടുത്ത് യന്ത്രസഹായത്തോടെ മെതിച്ച് കാലിത്തീറ്റ ഫാക്ടറിയിലേക്കും മറ്റും അയയ്ക്കുന്നു. ഇവിടെ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ചോളം
പുഴുങ്ങി ഭക്ഷിക്കാനാണ് കടകളിലെത്തിക്കുന്നത്. കീടനാശിനിയോ, വളമോ, നല്‍കാതെ തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ചോളം പുഴുങ്ങിത്തിന്നാന്‍ ആളുകള്‍ക്കിഷ്ടമാണ്.
https://www.facebook.com/Malayalivartha