മട്ടുപ്പാവില്‍ കുറ്റിമുല്ലത്തോട്ടം ഒരുക്കാം
പൂക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നാം സ്വന്തം വീടുകളില്‍ കുറ്റിമുല്ല വളര്‍ത്തിയാല്‍ മതിയാകും. വിവാഹം, ക്ഷേത്രങ്ങളിലെ പുണ്യ കര്‍മങ്ങള്‍, വനിതകളുടെ കേശാലങ്കാരം, മറ്റ് പുഷ്പാലങ്കാരങ്ങള്‍ എന്നിവയ്ക്കാ വശ്യമായ മുല്ലപ്പൂവിന് നാം ഇപ്പോള്‍ തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്.
എന്നും പുഷ്പിക്കുകയും കുറ്റിച്ചെടിയായി വളരുകയും ദീര്‍ഘകാലം പൂക്കള്‍ നല്‍കുകയും ചെയ്യുന്ന കുറ്റിമുല്ല ടെറസ്സില്‍ അനായാസം വളര്‍ത്താം.
ഒന്നരയടി ഉയരമുള്ള ചെടിച്ചട്ടികളില്‍ അടിയില്‍ രണ്ടുവരി തൊണ്ട് മലര്‍ത്തിയടുക്കി അതിനുമുകളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുക്കാല്‍ ഭാഗത്തോളം നിറച്ച് ഇതില്‍ വേരുപിടിപ്പിച്ച കുറ്റിമുല്ലത്തൈകള്‍ നടാം.അറുപതു ദിവസം കഴിയുമ്പോള്‍ മുല്ല പുഷ്പിക്കാന്‍ തുടങ്ങും. ഒരു വര്‍ഷം കഴിയുമ്പോള്‍ കൂടുതല്‍ പൂവ് കിട്ടും. ഇങ്ങനെ പതിനഞ്ചു വര്‍ഷം വരെ തുടര്‍ച്ചയായി ആദായം ലഭിക്കും. എത്രത്തോളം സംരക്ഷണം നല്‍കുന്നുവോ, അത്രത്തോളം പൂവും കിട്ടും.
കൂടുതല്‍ പൂക്കള്‍ ലഭിക്കുന്നതിന് തറനിരപ്പില്‍നിന്ന് ഒരടി ഉയരത്തില്‍ വച്ച് എല്ലാ ശാഖകളും മുറിച്ചു നീക്കണം. ഇതിന് പ്രൂണിംഗ് എന്നു പറയുന്നു. എല്ലാവര്‍ഷവും പ്രൂണിംഗ് നടത്തണം. ഇതുമൂലം കൂടുതല്‍ പുതിയ ശാഖകള്‍ ഉണ്ടാകുകയും ധാരാളം പൂക്കള്‍ കിട്ടുകയും ചെയ്യും. ഡിസംബര്‍ മാസമാണ് പ്രൂണ്‍ ചെയ്യാന്‍ നല്ലത്.
തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഇലകള്‍ നുള്ളിക്കളയുന്നതും പ്രൂണിംഗിനുശേഷം പുക നല്‍കുന്നതും നല്ലതാണ്. പുഷ്പിക്കുന്ന ശാഖകള്‍ ഒഴിച്ച്, താഴെനിന്ന് നീളത്തില്‍ പൊട്ടിവരുന്ന ശരങ്ങള്‍ ഉടന്‍തന്നെ മുറിച്ചുമാറ്റണം.
മാസത്തില്‍ ഒരിക്കല്‍
നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി ചേര്‍ത്തു കൊടുത്താല്‍ മുല്ല നല്ലതുപോലെ തഴച്ചു വളരും.
https://www.facebook.com/Malayalivartha